Skip to main content

ജില്ലയിൽ ഇന്ന് (02.11.2021) കോവിഷീൽഡ് കുത്തിവെപ്പെടുത്തത് ആകെ 10397 പേർ (1471 ഒന്നാം ഡോസും, 8926 രണ്ടാം ഡോസും

 

കോവാക്സിൻ കുത്തിവെപ്പെടുത്തവർ 59 പേർ ( 2 പേർ ഒന്നാം ഡോസ്, 57 രണ്ടാം ഡോസ്)

സ്പുട്നിക്ക് കുത്തിവെപ്പെടുത്തവർ 14 പേർ ( 4 ഒന്നാം ഡോസ്, 10 രണ്ടാം ഡോസ് ) 

ജില്ലയിൽ ഇന്ന് (02.11.2021) ആകെ 10397 പേർ കോവിഷീൽഡ് കുത്തിവെപ്പെടുത്തു. ഇതിൽ 10 ആരോഗ്യ പ്രവർത്തകരും 20 മുന്നണി പ്രവർത്തകരും വീതം രണ്ടാം ഡോസും,18 മുതൽ 45 വയസ്സുവരെയുള്ള 1149 പേർ ഒന്നാം ഡോസും 4855 പേർ രണ്ടാം ഡോസുമടക്കം 6004 പേരും, 
45 വയസ്സിനും 60നും ഇടയിലുള്ള 225 പേർ ഒന്നാം ഡോസും 2521 പേർ രണ്ടാം ഡോസുമടക്കം 2746 പേരും, 60 വയസിനു മുകളിലുള്ള 97 പേർ ഒന്നാം ഡോസും 1520 പേർ രണ്ടാം ഡോസുമടക്കം 1617 പേരും കോവിഷീൽഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. 

ആകെ 59 പേരാണ് ഇന്നേ ദിവസം കോവാക്സിൻ കുത്തിവെപ്പെടുത്തത്, ഇതിൽ 18 മുതൽ 45 വയസ്സുവരെയുള്ളവരിൽ 2 പേർ ഒന്നാം ഡോസും 40 പേർ രണ്ടാം ഡോസും, 45 മുതൽ 60 വയസ്സുവരെയുള്ളവരിൽ ഒരാൾ ഒന്നാം ഡോസും 5 പേർ രണ്ടാം ഡോസും, 60 വയസ്സിനു മുകളിലുള്ള 12 പേർ രണ്ടാം ഡോസും കോവാക്സിൻ കുത്തിവെപ്പെടുത്തിട്ടുണ്ട്.

ഇതു കൂടാതെ 14 പേർ സ്പുട്നിക്ക്  കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതിൽ 18 മുതൽ 45 വയസ്സു വരെയുള്ളവരിൽ 3 പേർ ഒന്നാം ഡോസും 8 പേർ രണ്ടാം ഡോസും, 45 മുതൽ 60 വയസ്സു
വരെയുള്ളവരിൽ ഒരാൾ വീതം ഒന്നാം ഡോസും രണ്ടാം ഡോസും, 60 വയസ്സിനു മുകളിലുള്ള ഒരാൾ രണ്ടാം ഡോസും ഉൾപ്പെടും.

കുത്തിവെപ്പെടുത്ത ആർക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.റീത്ത കെ.പി അറിയിച്ചു 
 

date