Skip to main content

വായനപക്ഷാചരണം: സംസ്ഥാനതല ഉദ്ഘാടനം  ഇന്ന് മുഖ്യമന്ത്രി നിര്‍വഹിക്കും

 

കേരള സര്‍ക്കാരും സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന വായന പക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് (ജൂണ്‍ 20) ഉച്ചയ്ക്ക് 12.30 ന് പട്ടം ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ ഉദ്ഘാടനം ചെയ്യും.  ജൂലൈ ഏഴ് വരെയാണ് പക്ഷാചരണം. വിദ്യാഭ്യാസമന്ത്രി പ്രൊ. സി. രവീന്ദ്രനാഥ് അധ്യക്ഷനായ ചടങ്ങില്‍ കെ. മുരളീധരന്‍ എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു സ്‌കൂള്‍ മാഗസിന്‍ ഏറ്റുവാങ്ങും.  സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. കുഞ്ഞികൃഷ്ണന്‍ സ്‌കൂള്‍ ലൈബ്രറിക്ക് പുസ്തകങ്ങള്‍ കൈമാറും. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ.പി.അപ്പുക്കുട്ടന്‍, നഗരസഭാ കൗണ്‍സിലര്‍ രമ്യാ രമേഷ്, പി.എന്‍.   പണിക്കര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ എന്‍. ബാലഗോപാല്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുക്കും.
(പി.ആര്‍.പി 1680/2018)

 

date