Skip to main content

ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ മികവ് പദ്ധതി 

ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്കുള്ള വിദഗ്ധ പരിശീലന പരിപാടി മികവ് പദ്ധതി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലന്‍ നായര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയ രശ്മി അധ്യക്ഷത വഹിച്ചു. 
വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാം വാഴോട്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചേയര്‍പേഴ്‌സണ്‍ ലിജ മാത്യു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശങ്കര്‍ മാരൂര്‍,  മെമ്പര്‍മാരായ മിനി മനോഹരന്‍, കാഞ്ചന, ലക്ഷ്മി ജ്യോതിഷ്, ജീനാ ഷിബു, അരുണ്‍ രാജ്, ജെ. ലത,  പ്രകാശ്, വിദ്യാ ഹരികുമാര്‍, സതീഷ് കുമാര്‍, അനൂപ് വേങ്ങവിളയില്‍, പറക്കോട് ബ്ലോക്ക് ജോയിന്റ് ബിഡിഒ എന്നിവര്‍ പങ്കെടുത്തു. പ്രവൃത്തിയോടൊപ്പം പരിശീലനം എന്ന കാഴ്ചപ്പാടിലാണ് പഞ്ചായത്തിലെ 100 തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കുന്നത്.
 

date