Skip to main content

ദീപാവലി: പടക്കങ്ങള്‍ രാത്രി രണ്ടു മണിക്കൂര്‍ മാത്രം

അന്തരീക്ഷ മലിനീകരണം കുറക്കുന്നതിന് ദീപാവലി ദിവസം രാത്രി ഏഴിനും 10 നും ഇടയില്‍ പരമാവധി രണ്ടു മണിക്കൂര്‍ വരെ മാത്രമേ പടക്കങ്ങള്‍ പൊട്ടിക്കാവൂ എന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു. പരിസ്ഥിതി സൗഹൃദ പടക്കങ്ങള്‍ മാത്രമേ വില്‍ക്കാവൂ എന്നും ഉത്തരവിലുണ്ട്. ഹരിത ട്രിബ്യൂണല്‍ ഉത്തരവ്, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കത്ത്, സുപ്രീം കോടതി വിധി എന്നിവയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാറിന്റെ നിര്‍ദേശം. ഈ നിര്‍ദേശം പൊതുജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
 

date