Post Category
കെ- ടെറ്റ് : സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ നവംബര്‍ എട്ടു മുതല്‍
തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എം.ജി.എം കേന്ദ്രത്തില്‍ കെ-ടെറ്റ് പരീക്ഷ എഴുതി വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ കാറ്റഗറി-ഒന്ന്, നവംബര്‍ എട്ട്/ കാറ്റഗറി- രണ്ട് നവംബര്‍ ഒന്‍പത് / കാറ്റഗറി- മൂന്ന് & നാല് നവംബര്‍- 10 തീയതികളിലായി രാവിലെ 10.30 മുതല്‍ വൈകിട്ട് നാലു വരെ തിരുവല്ല ജില്ലാ
വിദ്യാഭ്യാസ ഓഫീസില്‍ നടക്കും.
അസല്‍ ഹാള്‍ടിക്കറ്റ്, മാര്‍ക്ക് ഷീറ്റ്, അസല്‍ സര്‍ട്ടിഫിക്കറ്റ്, കോപ്പികള്‍ എന്നിവ സഹിതം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഹാജരാകണം. കോവിഡ് ലക്ഷണമുള്ളവര്‍, കോവിഡ് രോഗികള്‍ എന്നിവര്‍ ഇപ്പോള്‍ വെരിഫിക്കേഷന് പങ്കെടുക്കേണ്ടതില്ലെന്ന് തിരുവല്ല ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments