വിദ്യാഭ്യാസ അവാര്‍ഡ്
കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പത്തനംതിട്ട ജില്ലാ ഓഫീസില്‍ അംഗങ്ങളായ കര്‍ഷകതൊഴിലാളികളുടെ മക്കള്‍ക്ക് 2020-2021 അധ്യയനവര്‍ഷത്തെ ഉന്നത വിദ്യാഭ്യാസ അവാര്‍ഡിനുളള അപേക്ഷ ക്ഷണിച്ചു.
2020-2021 അധ്യയന വര്‍ഷത്തില്‍ അവസാന വര്‍ഷ പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ കേരളത്തിന് അകത്തുളള സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ച് ആദ്യ അവസരത്തില്‍ പരീക്ഷ പാസായിട്ടുളള ഡിഗ്രി, പിജി, പ്രൊഫഷണല്‍ ഡിഗ്രി, പ്രൊഫഷണല്‍ പിജി, ടിടിസി, ഐടിഐ, പോളിടെക്നിക്, ജനറല്‍ നേഴ്സിംഗ്, ബിഎഡ്, മെഡിക്കല്‍ ഡിപ്ലോമ(യോഗ്യത: ആര്‍ട്സ് 60 ശതമാനം, കോമേഴ്സ് 70 ശതമാനം, സയന്‍സ് 80 ശതമാനത്തിന് മുകളില്‍), വിദ്യാര്‍ഥികളുടെ മാതാപിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില്‍ ഡിസംബര്‍ 31 -ന് വൈകിട്ട് അഞ്ചു വരെ സ്വീകരിക്കും.
ക്ഷേമനിധി ബോര്‍ഡില്‍ 60 വയസിനു മുന്‍പ് മരണപ്പെട്ട അംഗങ്ങളുടെ മരണാനന്തര അധിവര്‍ഷാനുകൂല്യത്തിന് 2012 മുതല്‍ 2019 വരെ അപേക്ഷ നല്കിയ അനന്തരാവകാശികള്‍ ഓഫീസുമായി നേരിട്ട് ബന്ധപ്പെടണം.
കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുളള 60 വയസില്‍ താഴെയുളള എല്ലാ ക്ഷേമനിധി അംഗങ്ങളും ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച ഇ-ശ്രം പോര്‍ട്ടലില്‍ ഡിസംബര്‍ 31-നു മുന്‍പ് രജിസ്റ്റര്‍ ചെയ്യണം. ആധാര്‍, ആധാര്‍ ലിങ്ക്ഡ് മൊബൈല്‍ ഫോണ്‍, ബാങ്ക് അക്കൗണ്ട് എന്നിവയുമായി അടുത്തുളള അക്ഷയ/സിഎസ്സി/വിവിധ ക്ഷേമബോര്ഡുകളുടേയും, തൊഴില്‍ വകുപ്പിന്റേയും ഇ-ശ്രം ക്യാമ്പുകള്‍ വഴി രജിസ്ട്രേഷന് നടത്താം. ഫോണ്‍: 0468-2327415.
- Log in to post comments