Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 06-11-2021

ഇ-ടെണ്ടര്‍

ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന നീല വിപ്ലവം 2016-17 പദ്ധതിയില്‍ ഉള്‍പ്പെട്ട സീകേജ് ഫാമിങ്ങ് പദ്ധതിയിലേക്ക് മത്സ്യത്തീറ്റ വിതരണം ചെയ്യുന്നതിനായി ഇ-ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 22. വിശദ വിവരങ്ങള്‍ക്ക് കണ്ണൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലോ മത്സ്യഭവന്‍ ഓഫീസിലോ ബന്ധപ്പെടുക. ഫോണ്‍: 0497 2731081.  

അധ്യാപക ഒഴിവ്

പട്ടുവം കയ്യംതടത്ത് പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഈ അധ്യയന വര്‍ഷം ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. എച്ച് എസ് എസ് ടി ഫിസിക്‌സ്, സുവോളജി, കൊമേഴ്‌സ് തസ്തികകളിലാണ് ഒഴിവ്. അഭിമുഖം നവംബര്‍ ഒമ്പതിന് രാവിലെ 11.30ന് സ്‌കൂളില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ 11 മണിക്ക് മുമ്പായി വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം. ഫോണ്‍: 7356878916, 9744474908.

ക്വട്ടേഷന്‍ ക്ഷണിച്ചു

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഏഴ് പ്രീമെട്രിക് ഹോസ്റ്റലിലെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ലോവറും ടീഷര്‍ട്ടും വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ള സ്ഥാപനങ്ങള്‍/വ്യക്തികള്‍ എന്നിവരില്‍ നിന്നും സീല്‍ ചെയ്ത ക്വട്ടേഷന്‍ ക്ഷണിച്ചു. 400 ഓളം കുട്ടികള്‍ക്ക് രണ്ടു വീതം തോര്‍ത്ത്, ബെഡ് ഷീറ്റ്, എന്നിവ വിതരണം ചെയ്യുന്നതിനും ക്വട്ടേഷന്‍ ക്ഷണിച്ചു. രണ്ടു ക്വട്ടേഷനുകളും സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 11 വൈകിട്ട് നാലു മണി. ഫോണ്‍: 0497 2700357.

സീറ്റൊഴിവ്

ഐ എച്ച് ആര്‍ ഡി യുടെ കീഴില്‍ ചീമേനി പള്ളിപ്പാറയിലുള്ള കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ എം എസ് സി, എം കോം, ബി എസ് സി, ബി കോം കോഴ്സുകളില്‍ സീറ്റുകള്‍ ഒഴിവ്. താല്‍പ്പര്യമുള്ളവര്‍ കോളേജ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 8547005052, 9447596129.
അപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ ഗവ. വനിതാ ഐ ടി ഐയില്‍ ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈനിങ്ങ് കോഴ്‌സ് (ഓട്ടോ കാഡ്, ത്രീഡി മാക്‌സ്, വി-റേ, ഓട്ടോഡസ്‌ക് റെവിറ്റ് ആര്‍ക്കിടെക്ച്ചര്‍, അഡോബ് ഫോട്ടോഷോപ്പ് പ്രൊഫഷണല്‍) ആരംഭിക്കുന്നു. ഐ ടി ഐ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍/സിവില്‍ എഞ്ചിനിയറിങ്ങ് ഡിപ്ലോമ/ബി ടെക് കഴിഞ്ഞവര്‍ക്ക് മൂന്നു മാസവും പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ആറു മാസവുമാണ് കോഴ്‌സ്. താല്‍പര്യമുള്ളവര്‍ ഐ ടി ഐ ഓഫീസുമായി ബന്ധപ്പടുക. ഫോണ്‍: 0497 2955987.

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന
 
ജില്ലയില്‍ ഞായര്‍ (നവംബര്‍ ഏഴ്) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. താലൂക്ക് ആശുപത്രി പെരിങ്ങോം ഓള്‍ഡ് ബില്‍ഡിങ്ങ്, സാമൂഹിക ആരോഗ്യ കേന്ദ്രം ഒടുവളളിത്തട്ട്, സ്വാമി ആനന്ദ തീര്‍ത്ഥ ട്രസ്റ്റ് കമ്മ്യൂണിറ്റി ഹാള്‍ പയ്യന്നൂര്‍, തളിപ്പറമ്പ് താലൂക്ക് ആശുപത്രി, പാപ്പിനിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രം, മട്ടന്നൂര്‍ വയോജന വിശ്രമ കേന്ദ്രം, പാനൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രം, ഇരിട്ടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ടു മണി വരെയും പേരാവൂര്‍ താലൂക്ക് ആശുപത്രി രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെയും വ്യാപാര ഭവന്‍ കോണ്‍ഫറന്‍സ് ഹാള്‍ കണിച്ചാര്‍ എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് നാലു മണി വരെയുമാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീര്‍ (ആരോഗ്യം) അറിയിച്ചു.
 

date