Skip to main content

ജില്ലാ കാര്‍ഷിക മേള നിലമ്പൂരില്‍

കാര്‍ഷിക വികസന, കര്‍ഷക ക്ഷേമ വകുപ്പ് ആത്മയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പി.എം.കെ.എസ്.വൈ ജില്ലാ കാര്‍ഷിക മേള 22 മുതല്‍ 24 വരെ നിലമ്പൂര്‍ വീട്ടിക്കുത്ത് ഗവ.എല്‍.പി സ്‌കൂളില്‍ നടക്കും.
മേളയുടെ ഭാഗമായി വിവിധ വിഷയങ്ങളില്‍ കാര്‍ഷിക സെമിനാറും കാര്‍ഷിക അനുബന്ധോപാധികളുടെയും നൂതന കാര്‍ഷിക യന്ത്രങ്ങളുടേയും പ്രദര്‍ശനവും വില്‍പ്പനയും നടക്കും. സര്‍ക്കാര്‍ കൃഷി ഫാമുകള്‍ക്കൊപ്പം, സര്‍ക്കാര്‍ സബ്സിഡി ലഭ്യമായ സ്വകാര്യ എജന്‍സികളും മേളയില്‍ പങ്കെടുക്കും. നാല്‍പ്പതോളം സ്റ്റാളുകളിലായി നടക്കുന്ന മേളയില്‍ മൃഗ സംരക്ഷണ വകുപ്പിന്റെ ആഭിമുക്യത്തില്‍ വളര്‍ത്തു മൃഗങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയുമുണ്ടാവും.
 22 ന് ഉച്ചയ്ക്കു 2 മണിക്ക് കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. പി.വി.അന്‍വര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. പി.വി.അബ്ദുല്‍ വഹാബ് എം.പി, എം.എല്‍.എ മാരായ പി.കെ.ബഷീര്‍, എ.പി. അനില്‍കുമാര്‍, ജന പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കും. തുടര്‍ന്നു ഹരിത കേരള മിഷന്റെ ആഭിമുഖ്യത്തില്‍ മണ്ണ്, ജല സംരക്ഷണ സെമിനാര്‍ നടക്കും. 23 ന് രാവിലെ 10 മണിക്ക് മണ്ണ്, ആരോഗ്യ പരിപാലന സെമിനാര്‍ നടക്കും. 24 ന് രാവിലെ 10 മണിക്ക് മൃഗ സംരക്ഷണ സെമിനാറും ഇന്‍വെസ്റ്റേഴ്സ് മീറ്റും നടക്കും. വൈകീട്ട് നാല് മണിക്ക് സമാപന സമ്മേളനം എം.ഐ. ഷാനവാസ് എം.പി. ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിക്കും.

 

date