Skip to main content

കണ്ണൂ ര്‍ അറിയിപ്പുകള്‍ 09-11-2021

സ്‌പോട്ട് അഡ്മിഷന്‍

 കയ്യംതടത്ത് പ്രവര്‍ത്തിക്കുന്ന പട്ടുവം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബിഎസ് സി ഇലക്ട്രോണിക്‌സ്, ബി എസ് സി കമ്പ്യൂട്ടര്‍ സന്‍സ്, ബികോം വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ കോഴ്‌സുകളിലേക്ക് സ്‌പോട്ട് അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ നവംബര്‍ 12 നകം കോളേജില്‍ സമര്‍പ്പിക്കണം. ഫോണ്‍: 04602206050, 8547005048.

സീറ്റ് ഒഴിവ്

 പന്ന്യന്നൂര്‍ ഗവ.ഐ ടി ഐയില്‍ വെല്‍ഡര്‍ ട്രേഡില്‍ എസ് സി/എസ് ടി വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഓരോ സീറ്റിലേക്ക് പ്രവേശനത്തിന് താല്‍പര്യമുള്ളവര്‍ നവംബര്‍ 10 ബുധനാഴ്ച രാവിലെ 10 മണിക്ക് ഐ ടി ഐയില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

സീറ്റ് ഒഴിവ്

കൃഷ്ണമേനോന്‍ സ്മാരക ഗവ വനിതാ കോളേജില്‍ ഒന്നാം വര്‍ഷ ബിഎസ് സി ഫിസിക്‌സ്, കെമിസ്ട്രി, മാത്ത്മാറ്റിക്‌സ്, ബിഎ മാത്തമാറ്റിക്കല്‍ ഇക്കണോമിക്‌സ്, ഇംഗ്ലീഷ് വിഷയങ്ങളില്‍ പട്ടികജാതി/പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ സീറ്റ് ഒഴിവ്. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം  നവംബര്‍ 10 ബുധനാഴ്ച രാവിലെ 9.30 ന് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാവണം.

കരാര്‍ നിയമനം

മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈല്‍ ടെലി വെറ്ററിനറി യൂണിറ്റിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടര്‍, റേഡിയോഗ്രാഫര്‍, അറ്റന്റര്‍ കം ഡ്രൈവര്‍ എന്നീ  തസ്തികകളില്‍ നിയമനം നടത്തുന്നു. വെറ്ററിനറി ഡോക്ടര്‍ക്ക് ബി വി എസ് സി ആന്റ് എ എച്ച് കെ എസ് വി സി രജിസ്‌ട്രേഷന്‍ - സര്‍ജറി/ക്ലിനിക്കല്‍/ പ്രിവന്റീവ് മെഡിസിന്‍/ ഒബ്‌സ്ട്രസ്ട്രിക്‌സ് ആന്റ് ഗൈനക്കോളജി സ്‌പെഷ്യലൈസേഷനോടുകൂടിയ ബിരുദാനന്തര ബിരുദം എന്നിവയാണ് യോഗ്യത. റേഡിയോഗ്രാഫര്‍ക്ക് കേരള സര്‍ക്കാര്‍ പാരാമെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിച്ച ബി എസ് സി(എംആര്‍ടി) മെഡിക്കല്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി ബിരുദം അല്ലെങ്കില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങള്‍ ഉള്‍പ്പെട്ട പ്രീഡിഗ്രി/പ്ലസ്ടു, ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എജുക്കേഷന്‍ അനുവദിക്കുന്ന രണ്ട് വര്‍ഷ റേഡിയോളജിക്കല്‍ ടെക്‌നോളജി ഡിപ്ലോമ എന്നിവയാണ് യോഗ്യത. വെറ്ററിനറി ഡോക്ടറുടെ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നവംബര്‍ 15ന് രാവിലെ 11 മണിക്കും റേഡിയോഗ്രാഫറുടെ വാക്ക് ഇന്‍ ഇന്റവ്യൂ അന്ന് ഉച്ചക്ക് 2.30 നും ജില്ലാ വെറ്ററിനറി കേന്ദ്രം ഓഫീസില്‍ നടക്കും.

അറ്റന്റര്‍ കം ഡ്രൈവര്‍ക്ക് ഹെവി വെഹിക്കിള്‍സ് ലൈസന്‍സ്, മൃഗചികിത്സകള്‍ക്ക് വെറ്ററിനറി ഡോക്ടറെ സഹായിക്കുന്നതിന് കായികാധ്വാനം ആവശ്യമുള്ള ജോലികള്‍ നിര്‍വഹിക്കുന്നതിനുള്ള ശാരീരിക ക്ഷമത, മൃഗപരിപാലനം ചെയ്തുള്ള പരിചയം.  വാക്ക് ഇന്‍ ഇന്റര്‍വ്യൂ നവംബര്‍ 16 ന് രാവിലെ 11 മണിക്ക് ജില്ലാ വെറ്ററിനറി കേന്ദ്രം ഓഫീസില്‍ നടക്കും. കണ്ണൂര്‍ ജില്ലക്കാര്‍ക്ക് മുന്‍ഗണന.

താല്‍പര്യമുള്ള ഉദേ്യാഗാര്‍ഥികള്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ജില്ലാ വെറ്ററിനറി കേന്ദ്രം ഓഫീസില്‍ ഹാജരാകണം.  ഫോണ്‍: 0497 2700267.

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന
 
 ജില്ലയില്‍ ബുധന്‍ (നവംബര്‍ 10) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.

 കാങ്കോല്‍ ആലപ്പടമ്പ കുടുംബാരോഗ്യ കേന്ദ്രം, പഴയങ്ങാടി താലൂക്കാശുപത്രി, ആര്‍ വി മെട്ട വിജ്ഞാന്‍വാടി, കൂത്തുപറമ്പ് താലൂക്കാശുപത്രി, കണിച്ചാര്‍ വ്യാപാര ഭവന്‍ കോണ്‍ഫറന്‍സ് ഹാള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെയും  തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാട്ടേഴ്‌സ് ആശുപത്രി, ഒടുവളളിത്തട്ട് സാമൂഹിക ആരോഗ്യ കേന്ദ്രം, ഇരിട്ടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് രണ്ടു മണിവരെയും കുഞ്ഞിമംഗലം കുടുംബാരോഗ്യ കേന്ദ്രം, പുത്തന്‍കണ്ടം അങ്കണവാടി ട്രെയിനിങ്ങ് സെന്റര്‍, കടന്നപ്പളളി ചന്തപ്പുര സാംസ്‌കാരിക നിലയം, പാട്യം കാര്യാട്ടുപുരം മദ്രസ, കൊട്ടിയൂര്‍ കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് നാല് മണി വരെയും കണ്ണൂര്‍ ഓഫീസേഴ്സ് ക്ലബ്ബില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയുമാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീര്‍ (ആരോഗ്യം) അറിയിച്ചു.

മഞ്ഞ അലര്‍ട്ട്

കനത്ത മഴക്കുള്ള സാധ്യതയുള്ളതിനാല്‍ നവംബര്‍ 11, 12 തീയ്യതികളില്‍ കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

date