Skip to main content

[9:07 pm, 11/11/2021] +91 94473 22816: (ജി.ജന)ജില്ലയില്‍ ഇന്നു 10 കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന  

 

പാലക്കാട്:ജില്ലയില്‍ഇന്നു 10 കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് 4:30 വരെയാണ് പരിശോധന നടക്കുന്നത്.

പരിശോധനാ കേന്ദ്രങ്ങള്‍

1. പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ് (രാവിലെ 9:30 മുതല്‍ വൈകിട്ട് 4:30 വരെ)

2. ജില്ലാ ആശുപത്രി പാലക്കാട്(രാവിലെ 9:30 മുതല്‍ വൈകിട്ട് 4:30 വരെ)

3. ഒറ്റപ്പാലം താലൂക്ക് ആശുപത്രി(രാവിലെ 9:30 മുതല്‍ വൈകിട്ട് 4:30 വരെ)

4. ചിറ്റൂര്‍ താലൂക്ക് ആശുപത്രി(രാവിലെ 9:30 മുതല്‍ വൈകിട്ട് 4:30 വരെ)

5. മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി(രാവിലെ 9:30 മുതല്‍ വൈകിട്ട് 4:30 വരെ)

6. വടക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് കല്യാണമണ്ഡപം(രാവിലെ 9:30 മുതല്‍ വൈകിട്ട് 4:30 വരെ)

7. ചെര്‍പ്പുളശ്ശേരി ശങ്കര്‍ ഹോസ്പിറ്റല്‍ (രാവിലെ 9:30 മുതല്‍ ഉച്ചയ്ക്ക് 1:00 വരെ)

8. പൂക്കോട്ടുകാവ് കാട്ടുകുളം ബഡ്‌സ് സ്‌കൂള്‍(ഉച്ചയ്ക്ക് 2:30 മുതല്‍ വൈകിട്ട് 4:30 വരെ)

9. ചാലിശ്ശേരി പടിഞ്ഞാറേ പട്ടിശ്ശേരി അങ്കണവാടി(രാവിലെ 9:30 മുതല്‍ ഉച്ചയ്ക്ക് 1:00 വരെ)

10. കപ്പൂര്‍ കുടുംബാരോഗ്യ കേന്ദ്രം കുമരനെല്ലൂര്‍(ഉച്ചയ്ക്ക് 2:30 മുതല്‍ വൈകിട്ട് 4:30 വരെ)

ജില്ലയില്‍ ഏപ്രില്‍ 01 മുതല്‍ നവംബര്‍ 11 വരെ 1764012 പേരില്‍  പരിശോധന നടത്തി
[9:07 pm, 11/11/2021] +91 94473 22816: . (എം.പി.എൽ)തദ്ദേശ സ്വയംഭരണ ഉപതിരഞ്ഞെടുപ്പ്: ജില്ലയിൽ ആറ് വാർഡുകളിൽ.

പാലക്കാട്:തിരഞ്ഞെടുപ്പ് കമ്മീഷൻ ഡിസംബർ ഏഴിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ എ.ഡി.എം കെ. മണികണ്ഠന്റെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വരണാധികളുടെയും ഉപ വരണാധികാരികളുടെയും യോഗം ചേർന്നു. ജില്ലയിൽ ആറ് വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ ദിവസം മാതൃകാ പെരുമാറ്റ ചട്ടം നിലവിൽ വന്ന സാഹചര്യത്തിൽ ഇവ നടപ്പിലാക്കേണ്ടത് സംബന്ധിച്ചും തിരഞ്ഞെടുപ്പ് ഷെഡ്യൂൾ സംബന്ധിച്ചും ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ബി. അനിൽകുമാർ യോഗത്തിൽ വിശദീകരിച്ചു. തിരഞ്ഞെടുപ്പ് നടക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ രാഷ്ട്രീയ പ്രതിനിധികളുടെ സംയുക്ത യോഗം വിളിച്ചു ചേർക്കാൻ നിർദേശം നൽകി. ഫ്ലക്സ് ബോർഡുകളുടെ ഉപയോഗം ഒഴിവാക്കാൻ വരണാധികാരികൾ നിർദ്ദേശം നൽകണമെന്നും ബൂത്തുകളിൽ  അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തേണ്ട ചുമതല പഞ്ചായത്ത് സെകട്ടറിമാർ നിർവ്വഹിക്കണമെന്നും  ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ നിർദ്ദേശിച്ചു. നിലവിൽ നടപ്പിലാക്കി വരുന്ന വികസന പ്രവർത്തനങ്ങൾ പെരുമാറ്റ ചട്ടപ്രകാരം നിർത്തി വെക്കുന്നത് സംബന്ധിച്ചും യോഗത്തിൽ ചർച്ച ചെയ്തു.

സ്ഥാനാർത്ഥികൾക്ക്  നവംബർ 19 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. 20 ന് സൂക്ഷ്മ പരിശോധന നടക്കും. 22 വരെ സ്ഥാനാർത്ഥിത്വം പിൻവലിക്കാം.

തിരഞ്ഞെടുപ്പ്  നടക്കുന്ന തദ്ദേശ സ്ഥാപനങ്ങളും വാർഡുകളും

പാലക്കാട് ജില്ലാ പഞ്ചായത്ത് - വാർഡ് 1- ശ്രീകൃഷ്ണപുരം (ജനറൽ )

കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് - വാർഡ് 4- ചുങ്കമന്ദം (ജനറൽ )

തരൂർ ഗ്രാമപഞ്ചായത്ത് - വാർഡ് 1- തോട്ടുവിള (സ്ത്രീ)

എരുത്തേമ്പതി ഗ്രാമപഞ്ചായത്ത്- വാർഡ് 7 - മൂങ്കിൽമട (ജനറൽ )

എരിമയൂർ ഗ്രാമ പഞ്ചായത്ത് - വാർഡ് 1- അരിയക്കോട് (ജനറൽ)

ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് - വാർഡ് 8- കർക്കിടച്ചാൽ (ജനറൽ)

date