Skip to main content

കാര്‍ഷിക യന്ത്രങ്ങള്‍ക്ക് സബ്സിഡി

    കര്‍ഷകര്‍ക്ക് കാര്‍ഷിക യന്ത്രങ്ങള്‍ സ്വായത്തമാക്കുന്നതിന് കൃഷി വകുപ്പ് 40 ശതമാ നം വരെ സബ്സിഡി അനുവദിക്കുന്നു. താത്പര്യമുള്ള കര്‍ഷകര്‍ കൃഷിസ്ഥലത്തിന്‍റെ വിസ്തീ ര്‍ണം തെളിയിക്കുന്ന രേഖ, വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഉപകരണങ്ങള്‍, കാര്‍ഷിക ആവശ്യത്തിന് മാത്രം ഉപയോഗിക്കുന്നുവെന്ന സമ്മതപത്രം, കാംകോ, റെയ്ഡ്കോ, കെയ്കോ തുടങ്ങി  സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റുള്ള അംഗീകൃത ഡീലറില്‍ നിന്നും ലഭിക്കുന്ന പ്രൊഫോര്‍മ ഇന്‍വോയിസ്/ക്വട്ടേഷന്‍ എന്നീ രേഖകളോടുകൂടി ബന്ധപ്പെട്ട കൃഷിഭവനില്‍ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8281211692 എന്ന നമ്പരില്‍ കൃഷി അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍ജിനീയറുമായി ബന്ധപ്പെടണം.                 (പിഎന്‍പി 1594/18)

date