Skip to main content

അനെര്‍ട്ട്; ക്യാമ്പയിന്‍ പാര്‍ട്ട്ണര്‍മാരെ ക്ഷണിച്ചു

അനെര്‍ട്ട് (ഏജന്‍സി ഫോര്‍ ന്യൂ ആന്റ് റിന്യൂവബിള്‍ എനര്‍ജി റിസര്‍ച്ച് ആന്റ് ടെക്നോളജി) നടപ്പിലാക്കുന്ന ഗാര്‍ഹിക പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയുടെ പ്രചാരണ പരിപാടിയില്‍ പങ്കാളികളാകാന്‍ എന്‍.ജി.ഒ കള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, റെസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍, ഊര്‍ജ്ജമിത്ര സംരംഭകര്‍ തുടങ്ങിയവര്‍ക്ക് അവസരം. ഗാര്‍ഹിക ഉപഭോക്താക്കളെ ബോധവല്‍കരണം നടത്തി പദ്ധതിയില്‍ പങ്കാളികളാക്കുകയാണ് ലക്ഷ്യം. താല്‍പര്യമുള്ളവര്‍ക്ക് അനെര്‍ട്ടിന്റെ വെബ് സൈറ്റായ www.anert.gov.in  സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യാം. തിരഞ്ഞടുക്കുന്നവര്‍ക്ക്  ഓണ്‍ലൈന്‍ പരിശീലനം നല്‍കും.  വിശദവിവരങ്ങള്‍ക്ക് അനെര്‍ട്ടിന്റെ ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടാം. ഫോണ്‍: 0468-2224096, ടോള്‍ഫ്രീ നമ്പര്‍ 18004251803

date