Post Category
പത്തനംതിട്ട ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളും തദ്ദേശ സ്ഥാപന ഓഫീസുകളും ഇന്ന്(ഞായര്‍) പ്രവര്‍ത്തിക്കാന്‍ ഉത്തരവ്
പത്തനംതിട്ട ജില്ലയുടെ വിവിധ മേഖലകളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പ്രാദേശികമായ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനു ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളും തദ്ദേശ സ്ഥാപന ഓഫീസുകളും അവധി ദിവസമായ ഇന്ന്(നവംബര്‍ 14 ഞായര്‍) തുറന്നു പ്രവര്‍ത്തിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഇക്കാര്യങ്ങള്‍ അതാത് സ്ഥാപന മേധാവികളും റവന്യു ഡിവിഷണല്‍ ഓഫീസര്‍മാരും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, മുന്‍സിപ്പല്‍ സെക്രട്ടറിമാര്‍, തഹസില്‍ദാര്‍മാര്‍ എന്നിവര്‍ ഉറപ്പുവരുത്തണമെന്നും നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ 2005 ലെ ദുരന്തനിവാരണ നിയമപ്രകാരം നടപടികള്‍ സ്വീകരിക്കുമെന്നും ദുരന്തനിവാരണ അതോറിട്ടി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടറുടെ ഉത്തരവില്‍ പറയുന്നു.
date
- Log in to post comments