Skip to main content

ജില്ലയില്‍ ഉപ തെരഞ്ഞെടുപ്പ് ഡിസംബര്‍ ഏഴിന്

 

 

 

കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഉള്‍പ്പെടെ ജില്ലയില്‍ നടക്കാനിരിക്കുന്ന ഉപ തെരഞ്ഞെടുപ്പുകള്‍ ഡിസംബര്‍ ഏഴിന്. ജില്ലാ പഞ്ചായത്ത് നന്മണ്ട ഡിവിഷന്‍, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഏഴ് കൂമ്പാറ, ഉണ്ണികുളം പഞ്ചായത്ത് വാര്‍ഡ് 15 വള്ളിയോത്ത് എന്നിവിടങ്ങളിലാണ് ഉപ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ ഏഴിന് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് മണി വരെയായിരിക്കും വോട്ടെടുപ്പ്. നവംബര്‍ 19 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. നാമനിര്‍ദ്ദേശ പത്രികയുടെ സൂക്ഷമ പരിശോധന 20 ന് നടക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തിയ്യതി നവംബര്‍ 22 ആണ്. ഡിസംബര്‍ എട്ടിന് രാവിലെ 10 മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. സുഗമമായ വോട്ടെടുപ്പ് നടത്തിപ്പിന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായി ഇലക്ഷന്‍ ഡെപ്യുട്ടി കലക്ടര്‍ കെ. ഹിമ അറിയിച്ചു.

date