Skip to main content

കോവിഡ് ആശുപത്രികളിൽ 1,887 കിടക്കകൾ ഒഴിവ്

 

 

 

ജില്ലയിലെ 65 കോവിഡ് ആശുപത്രികളിൽ 2,646 കിടക്കകളിൽ 1,887 എണ്ണം ഒഴിവുണ്ട്. 116 ഐ.സി.യു കിടക്കകളും 64 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 551 കിടക്കകളും ഒഴിവുണ്ട്. 15 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 340 കിടക്കകൾ, 22 ഐ.സി.യു, 22 വെന്റിലേറ്റർ, 277 ഓക്സിജൻ ഉള്ള കിടക്കകളും  ബാക്കിയുണ്ട്. 

നാല് സി.എഫ്.എൽ.ടി.സികളിലായി  325 കിടക്കകളിൽ 323 എണ്ണം ബാക്കിയുണ്ട്. ഒരു സി.എസ്.എൽ. ടി.സിയിൽ 171 എണ്ണം ഒഴിവുണ്ട്. 66 ഡോമിസിലിയറി കെയർ സെന്ററുകളിൽ  ആകെയുള്ള 1,624 കിടക്കകളിൽ 1,331 എണ്ണം ഒഴിവുണ്ട്.

date