Skip to main content

പ്രൊജക്ടുകളിലേക്ക്   താത്കാലിക നിയമനം

 

 

കൊച്ചി: ഐ  എച്ച്്  ആര്‍  ഡി  എറണാകുളം  റീജിയണല്‍ സെന്റര്‍  മേല്‍നോട്ടം  വഹിക്കുന്ന വിവിധ പ്രൊജക്ടുകളിലേക്ക്  താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന്് അപേക്ഷ ക്ഷണിച്ചു.

 

ടെക്‌നിക്കല്‍ അസിസ്റ്റന്റ്  :  ഗവ.അംഗീകൃത മൂന്നു വര്‍ഷത്തെ ഫുള്‍ ടൈം റഗുലര്‍  ഡിപ്ലോമ (ഇലക്ട്രോണിക്‌സ് / ഐ ടി /കമ്പ്യൂട്ടര്‍ സയന്‍സ് /കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ എഞ്ചിനീയറിംഗ് ) ഒരു പ്രമുഖ സ്ഥാപനത്തില്‍ നിന്ന് രണ്ടു വര്‍ഷം ഐ ടി ടെക്‌നിക്കല്‍ മേഖലയില്‍ ഫുള്‍ ടൈം ആയി ഹാര്‍ഡ്‌വെയര്‍ / സോഫ്റ്റ്‌വെയര്‍/ നെറ്റ്‌വര്‍ക്കിങ് സപ്പോര്‍ട്ടും സര്‍വീസ് സപ്പോര്‍ട്ടും നല്‍കിയ പ്രവൃത്തി പരിചയം.

ശമ്പളം 13,000 രൂപ. എല്ലാ ആനുകൂല്യങ്ങളടക്കം ലഭിക്കുന്ന ശമ്പള തുക  16,640 രൂപ.

 

താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയോടൊപ്പം   യോഗ്യത തെളിയിക്കുന്ന  സര്‍ട്ടിഫിക്കറ്റ് , പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്  എന്നിവ apply4eco...@gmail.com മെയില്‍ ഐഡി യില്‍  നവംബര്‍    25  നു മുമ്പ് അയക്കണം. അതിനു മറുപടിയായി ഓണ്‍ലൈനായി  നടത്തുന്ന  ഇന്റര്‍വ്യൂന്റെ വിശദ വിവരങ്ങള്‍ ലഭ്യമാകുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്  സന്ദര്‍ശിക്കുക. http://www.ihrdrcekm.kerala.gov.in ഫോണ്‍ 0484 2957838, 0484 2337838

 

date