Skip to main content

എരുവേശ്ശി കൊക്കമുള്ള് വാര്‍ഡ് ഉപതെരഞ്ഞെടുപ്പ്:  നവംബര്‍ 19 വരെ പത്രിക സമര്‍പ്പിക്കാം

 

എരുവേശ്ശി ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡായ കൊക്കമുള്ള് നിയോജക മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ജി ശ്രീകുമാറിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.ഡിസംബര്‍ ഏഴിന് രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് വോട്ടെടുപ്പ് നടക്കുക. കുടിയാന്മല ഫാത്തിമ യു പി സ്‌കൂളില്‍ രണ്ട് ബൂത്തുകളിലാണ് തെരഞ്ഞെടുപ്പ്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 19. നവംബര്‍ 20 ന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തും.നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 22. ഡിസംബര്‍ എട്ട്  രാവിലെ 10 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. തെരഞ്ഞെടുപ്പ് സമാധാനപരമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടും നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി യോഗം വിലയിരുത്തി.

ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍  റിട്ടേണിങ്ങ് ഓഫീസര്‍ ടി ശിവദാസന്‍, എരുവേശ്ശി ഗ്രാമപഞ്ചായത്ത് സെക്രട്ടറി റോബര്‍ട്ട് ജോസഫ്, ഡിഡിപി ഓഫീസിനെ പ്രതിനിധീകരിച്ച്  പി വിമല്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

date