Skip to main content
മീസില്‍സ് റൂബെല്ല പ്രതിരോധ കുത്തിവയ്പു നടന്ന വിദ്യാനഗര്‍ കേന്ദ്രീയവിദ്യാലയത്തില്‍ ജില്ലാ കളക്ടര്‍ ജീവന്‍ബാബു കെ എത്തിയപ്പോള്‍.

മീസില്‍സ് റൂബെല്ല പ്രതിരോധ കുത്തിവയ്പ് ; കളക്ടര്‍ സ്‌കൂളുകള്‍ സന്ദര്‍ശിച്ചു

മീസില്‍സ് റൂബെല്ല പ്രതിരോധ കുത്തിവയ്പ് അവസാനിക്കുവാന്‍ ഒരു ദിവസം ബാക്കിനില്‍ക്കെ ജില്ലയില്‍ ബുധനാഴ്ച വരെ 75.5 ശതമാനം കുട്ടികള്‍ക്ക് കുത്തിവയ്‌പ്പെടുത്തു. പ്രതിരോധകുത്തിവയ്പ്പ് ഇനിയും എടുക്കാത്ത കുട്ടികള്‍ക്ക് അതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനായി ജില്ലാ കളക്ടര്‍തന്നെ ക്യാമ്പ് നടക്കുന്ന സ്‌കൂളുകളിലെത്തി കുട്ടികളുമായി സംസാരിച്ചു. 
    വിദ്യാനഗര്‍ കേന്ദ്രീയ വിദ്യാലയത്തിലും നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം എച്ച് എസിലും ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ  സന്ദര്‍ശിച്ചു. രണ്ടു സ്‌കൂളിലേയും കുട്ടികള്‍ക്ക് കുത്തിവയ്പ്പിന്റെ ആവശ്യകതയെക്കുറിച്ച് കളക്ടര്‍ പറഞ്ഞുകൊടുത്തു. നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം എച്ച് എസില്‍ ഇന്നലെ മാത്രം 502 കുട്ടികള്‍ക്കും വിദ്യാനഗര്‍ കേന്ദ്രീയവിദ്യാലയത്തില്‍ 247 കുട്ടികള്‍ക്കും പ്രതിരോധകുത്തിവയ്‌പ്പെടുത്തു. ബുധനാഴ്ച വരെ ജില്ലയില്‍ 2,42,568 കുട്ടികള്‍ക്കാണ് കുത്തിവയ്‌പ്പെടുത്തിരിക്കുന്നത്. ഇന്ന് സ്‌കൂളുകളില്‍ മെഡിക്കല്‍ ക്യാമ്പുണ്ടായിരിക്കും. ഇന്ന് കുത്തിവയ്‌പ്പെടുക്കാന്‍ കഴിയാത്ത കുട്ടികള്‍ക്ക് അവസാന ദിവസമായ നാളെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സര്‍ക്കാര്‍ ആശുപത്രികളിലും കുത്തിവയ്‌പ്പെടുക്കാന്‍ സൗകര്യമുണ്ടായിരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

date