Skip to main content

ഗർഭാശയമുഖ അർബുദ നിർമ്മാർജ്ജനം; വാർഷിക ദിന ചടങ്ങ് മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു

 

 

 

 

ഗർഭാശയമുഖ അർബുദം തുടച്ചുനീക്കാൻ ലോകാരോഗ്യ സംഘടന തീരുമാനമെടുത്തതിന്റെ ഒന്നാം വാർഷിക ദിന ചടങ്ങ് മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. പ്രാരംഭഘട്ടത്തിൽ സ്ക്രീനിങ്ങിലൂടെ കണ്ടെത്താവുന്ന രോഗമാണിതെന്നും  
പ്രതിരോധ പ്രവർത്തനങ്ങളിലൂടെ ഗർഭാശയമുഖ അർബുദ നിർമ്മാർജ്ജനമെന്ന ആശയം സാധ്യമാക്കണമെന്നും മേയർ പറഞ്ഞു. 
 
മാനാഞ്ചിറ സ്പോർട്സ് കൗണ്സിൽ ഹാളിൽ നടന്ന ചടങ്ങിൽ ഗർഭാശയമുഖ അർബുദ നിർമ്മാർജ്ജന മാർഗങ്ങളെ കുറിച്ചുള്ള പരിശീലന മൊഡ്യൂൾ 'ഗർഭാശയമുഖ അർബുദ മുക്തകേരളം'   സബ് കലക്ടർ വി. ചെൽസാസിനി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഉമ്മർ ഫാറൂഖിന് നൽകി പ്രകാശനം ചെയ്തു. കോർപ്പറേഷൻ, കോഴിക്കോട് ഗൈനക്കോളജി സൊസൈറ്റി, ദേശീയ ആരോഗ്യ ദൗത്യം, കനറാ ബാങ്ക് എന്നിവയുടെ  സംയുക്താഭിമുഖ്യത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. 

 തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ മുഖ്യാതിഥിയായി.  ഡിപിഎം ഡോ. എ നവീൻ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം  ഡോ.അജിത പി.എൻ, കാലിക്കറ്റ് ഒബ്സ്റ്റെട്രിക് ആൻഡ് ഗൈനക്കോളജിക്കൽ സൊസൈറ്റി പ്രസിഡന്റ് ഡോ.ജ്യോതി ചന്ദ്രൻ, കനറ ബാങ്ക് ഡെപ്യൂട്ടി മാനേജർ മോഹനൻ കോറോത്ത്, ഡോ. ജീന ബാബുരാജ്, ഡോ.പി.കെ.ശേഖരൻ, ഡോ. ഷീബ ടി ജോസഫ്, ഡോ.സുഭാഷ് മല്യ തുടങ്ങിയവർ പങ്കെടുത്തു.

date