Post Category
ജില്ലയില്‍ 43 ദുരിതാശ്വാസ ക്യാമ്പുകളില്‍ 1234 പേര്‍
മഴയെത്തുടര്‍ന്ന് പത്തനംതിട്ട ജില്ലയില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് 1234 പേര്‍. നാല് താലൂക്കുകളിലെ 43 ദുരിതാശ്വാസ ക്യാമ്പുകളിലായി 389 കുടുംബങ്ങളിലെ 1234 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്. കോഴഞ്ചേരി താലൂക്കില്‍ 5, അടൂരില്‍ 13, തിരുവല്ലയില്‍ 23, റാന്നിയില്‍ 2 ക്യാമ്പുകളാണുള്ളത്. ആകെ 389 കുടുംബങ്ങളിലെ 478 പുരുഷന്മാരും 528 വനിതകളും 119 ആണ്‍കുട്ടികളും 109 പെണ്‍കുട്ടികളും ക്യാമ്പില്‍ കഴിയുന്നു.
date
- Log in to post comments