Post Category
റാന്നി താലൂക്ക് ആശുപത്രിയില്‍ ശബരിമല വാര്‍ഡ് ആരംഭിച്ചു
റാന്നി താലൂക്ക് ആശുപത്രിയില്‍ അഞ്ച് കിടക്കകളോടുകൂടിയ ശബരിമല വാര്‍ഡ് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ശബരിമല മണ്ഡല-മകരവിളക്കിനോട് അനുബന്ധിച്ച് അയ്യപ്പഭക്തര്‍ക്ക് ആവശ്യമായ ചികിത്സാ സൗകര്യം സജ്ജമാക്കാനാണിത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എസ് ഗോപി, റാന്നി പഞ്ചായത്ത് പ്രസിഡന്റ് ശോഭ ചാര്‍ളി, അഡ്വ.ജേക്കബ് സ്റ്റിഫന്‍, പി.ആര് പ്രസാദ്, എം.എസ് സുജ, നയന സാബു, സന്ധ്യ ദേവി, സതീഷ് കെ പണിക്കര്‍, തോമസ് മാത്യു, ജോര്‍ജ് എബ്രഹാം, ആശുപത്രി സൂപ്രണ്ട് ഡോ.ലിന്‍ഡ ജോസഫ്, ആര്.എം.ഒ ഡോ.വി.ആര് വൈശാഖ് എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments