Skip to main content

പ്രൊജക്റ്റ് അസിസ്റ്റന്റ് നിയമനം

എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് ഉപയോഗിച്ചുള്ള പദ്ധതികളുടെ പേയ്മെന്റ് നടത്തുന്നതിന് ബില്ലുകള്‍ തയ്യാറാക്കുന്നതിനും ജിയോ ടാഗിംഗ് ചെയ്യുന്നതിനും പ്രൊജക്റ്റ് അസിസ്റ്റന്റിനെ കരാര്‍ വ്യവസ്ഥയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ സി.വി, യോഗ്യത തെളിയിക്കുന്ന രേഖ എന്നിവയുടെ പകര്‍പ്പും അസലുമായി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഈ മാസം 26 ന് രാവിലെ 11 ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. യോഗ്യത: ഡി.സി.പി, ഡി.സി.എ.ബി.എം അല്ലെങ്കില്‍ ബിരുദവും ഒപ്പം ഡി.സി.എ  അല്ലെങ്കില്‍ പി.ജി.ഡി.സി.എ   പ്രായം 18 നും 30 നും മധ്യേ. കരാര്‍ കാലാവധി : 2022 മാര്‍ച്ച് 31 വരെ. ഫോണ്‍ :  0469 2650528, 9496042635.

date