Skip to main content

നെഹ്റു യുവകേന്ദ്ര യൂത്ത് ക്ലബ് അവാര്‍ഡിന് അപേക്ഷിക്കാം

പത്തനംതിട്ട ജില്ല നെഹ്റു യുവകേന്ദ്ര 2021-2022 വര്‍ഷത്തെ ജില്ലയിലെ ഏറ്റവും മികച്ച യൂത്ത് ക്ലബിനുള്ള അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു. കോവിഡ് പ്രതിരോധം, ദുരന്തനിവാരണം, കായികം, ആരോഗ്യം, വിദ്യഭ്യാസം, തൊഴില്‍, സാമൂഹ്യം എന്നീ മേഖലകളില്‍ 2020 ഏപ്രില്‍ 1 മുതല്‍ 2021 മാര്‍ച്ച് 31 വരെയുള്ള പ്രവര്‍ത്തനങ്ങളുടെ തെളിവുകള്‍ സഹിതം നിശ്ചിത ഫോറത്തില്‍ അപേക്ഷിക്കാം. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബര്‍ ആറ്. ഫോണ്‍ :  7558892580, 0468-2962580.

date