Post Category
കൗണ്‍സിലിങ് നടത്തുന്നതിന് അനുമതിക്ക് അപേക്ഷിക്കാം
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ധനസഹായത്തോടെ ന്യൂനപക്ഷ വിഭാഗത്തിലെ യുവതി യുവാക്കള്‍ക്കായി നാലു ദിവസത്തെ സൗജന്യ വിവാഹ പൂര്‍വ കൗണ്‍സിലിങ് സംഘടിപ്പിക്കുന്നു. സന്നദ്ധ സംഘടനകള്‍, പള്ളി മഹല്ലുകള്‍, ചര്‍ച്ചുകള്‍, അഗീകൃത കോളേജുകള്‍ തുടങ്ങിയവര്‍ക്ക് കൗണ്‍സിലിംഗ് നടത്താനുള്ള അനുമതിക്കായി അപേക്ഷിക്കാം. പത്തനംതിട്ടയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം പ്രിന്‍സിപ്പലിന് ഈ മാസം 22 നു മുന്‍പ് അപേക്ഷ നല്കണം. ഫോണ്‍ : 0468 2329521, 9447049521
date
- Log in to post comments