Post Category
രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ അഡിഷണല്‍ എസ്.പി ഏറ്റുവാങ്ങി
കഴിഞ്ഞ വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ പത്തനംതിട്ട അഡിഷണല്‍ എസ്.പി എന്‍.രാജന് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തില്‍ നിന്നും ഏറ്റുവാങ്ങി. മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി പങ്കെടുത്ത ചടങ്ങില്‍, തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളേജിലാണ് മെഡല്‍ സമ്മാനിച്ചത്. അന്വേഷണമികവിനും മികച്ച ഭരണപാടവം കാഴ്ച്ചവച്ചതിനും സംസ്ഥാന പോലീസ് മേധാവിയുടെ ഇരട്ട ബാഡ്ജ് ഓഫ് ഓണര്‍ കഴിഞ്ഞവര്‍ഷം അദ്ദേഹം കരസ്ഥമാക്കി ശ്രദ്ധേയനായിരുന്നു.
date
- Log in to post comments