Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 18-11-2021

സീറ്റ് ഒഴിവ്

കണ്ണൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജിയില്‍ നടത്തിവരുന്ന പ്രൊഫഷണല്‍ കോഴ്‌സായ ബിഎസ്‌സി കോസ്റ്റ്യും ആന്റ് ഫാഷന്‍ ഡിസൈനിങ്ങ് കോഴ്‌സിന് സീറ്റ് ഒഴിവുണ്ട്.  താല്‍പര്യമുള്ളവര്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 20നകം തോട്ടടയിലുള്ള ഐ ഐ എച്ച് ടി ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0497 2835390, 9746394616.

ജില്ലാ ആസൂത്രണ സമിതി യോഗം

ജില്ലാ ആസൂത്രണ സമിതി യോഗം നവംബര്‍ 22ന് രാവിലെ 10 മണിക്ക് ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

വാക് ഇന്‍ ഇന്റര്‍വ്യൂ

കൊവിഡ് കണ്‍ട്രോള്‍ സെല്‍, ജില്ലാ റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറി എന്നിവിടങ്ങളിലെ ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍കാലിക നിയമനം നടത്തുന്നു. കൊവിഡ് കണ്‍ട്രോള്‍ സെല്ലില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, എപ്പിഡമിയോളജിസ്റ്റ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, മെഡിക്കല്‍ ഓഫീസര്‍ എന്നിവയും ജില്ലാ റീജിയണല്‍ പബ്ലിക്ക് ഹെല്‍ത്ത് ലബോറട്ടറിയില്‍ റിസര്‍ച്ച് ഓഫീസര്‍, ലബോറട്ടറി ടെക്‌നീഷ്യന്‍, ലാബ് അസിസ്റ്റന്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ക്ലീനിങ്ങ് സ്റ്റാഫ് എന്നിവയുമാണ് ഒഴിവുകള്‍. ജില്ലയില്‍ സ്ഥിര താമസമുള്ള പി എസ് സി അംഗീകരിച്ച യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍, പകര്‍പ്പ് സഹിതം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേക്കുളള അഭിമുഖം നവംബര്‍ 22 രാവിലെ 10.30നും മറ്റുള്ള ഒഴിവുകളിലെ അഭിമുഖം 23ന് രാവിലെ 10.30നുമാണ് നടക്കുക.

തീയതി നീട്ടി

ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കുന്ന സൗജന്യ ഭക്ഷ്യകിറ്റ് വിതരണം നവംബര്‍ 20 വരെ നീട്ടിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഇനി വാങ്ങാനുള്ളവര്‍ അവസാന തീയതിക്ക് മുമ്പായി കിറ്റ് കൈപ്പറ്റണം.

തെളിമ: റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താം

റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താനായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച തെളിമ 2021 പദ്ധതി വഴി നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെ തെറ്റുകള്‍ തിരുത്താം. അംഗങ്ങളുടെയും കാര്‍ഡുടമയുടെയും പേര്, വയസ്സ്, മേല്‍വിലാസം, കാര്‍ഡുടമയുമായുളള ബന്ധം തുടങ്ങിയവയിലെ തെറ്റുകള്‍ തിരുത്താം. എല്‍.പി.ജി, വൈദ്യുതി കണക്ഷന്‍ വിവരങ്ങള്‍ ചേര്‍ക്കാം.  അപേക്ഷകള്‍ മതിയായ രേഖകള്‍ക്കൊപ്പം റേഷന്‍ കടകളില്‍ സ്ഥാപിച്ച പെട്ടികളില്‍ നിക്ഷേപിക്കാമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.  

എസ്‌സി/എസ്ടി വനിതകള്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പഠനം

സംസ്ഥാന വനിതാ വികസന കോര്‍പറേഷന്റെ കീഴിലെ പിലാത്തറ റീച്ച് ഫിനിഷിംഗ് സ്‌കൂളില്‍ സംസ്ഥാന  റൂട്രോണിക്‌സ് നടത്തുന്ന കമ്പ്യൂട്ടര്‍ കോഴ്‌സുകളില്‍ എസ്‌സി/എസ്ടി വനിതകള്‍ക്ക് സൗജന്യ പരിശീലനം നല്‍കുന്നു. പിജിഡിസിഎ, ഡിസിഎ, ഡാറ്റാ എന്‍ട്രി, സിടിടിസി കോഴ്‌സുകള്‍ ചെയ്യാന്‍ താല്‍പര്യമുള്ള ഡിഗ്രി, പ്ലസ്ടു, എസ്എസ്എല്‍സി യോഗ്യതയുള്ളവര്‍ നവംബര്‍ 30നകം പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0497 2800572, 9496015018.

ദര്‍ഘാസ് ക്ഷണിച്ചു

കണ്ണൂര്‍ എഞ്ചിനീയറിങ്ങ് കോളേജിലെ സിസിഎഫിലേക്ക് ബൈബാക്ക് സ്‌കീമില്‍ ബാറ്ററികള്‍ വിതരണം ചെയ്യാന്‍ താല്‍പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഡിസംബര്‍ 15 ഉച്ച 12.30 വരെ ദര്‍ഘാസ് സ്വീകരിക്കും. ഫോണ്‍: 0497 2780226.

പോളിടെക്നിക്ക് തല്‍സമയ പ്രവേശനം

പെരിയയിലെ കാസര്‍കോട് ഗവ. പോളിടെക്നിക്ക് കോളേജില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് മൂന്നാം സ്‌പോട്ട് ഇന്റര്‍വ്യുവിന്റെ ഭാഗമായുള്ള പ്രവേശനം നവംബര്‍ 20ന് നടത്തും. നിലവില്‍ ഇവിടെ പ്രവേശനം നേടി ബ്രാഞ്ച് മാറ്റം ആഗ്രഹിക്കുന്നവര്‍ക്കും മറ്റ് പോളിടെക്‌നിക്ക് കോളേജില്‍ പ്രവേശനം നേടി ബ്രാഞ്ച് മാറ്റമോ സ്ഥാപന മാറ്റമോ ആഗ്രഹിക്കുന്നവര്‍ക്കും സ്‌പോട്ട് അഡ്മിഷന് ഹാജരാകാം.  താല്‍പര്യമുള്ളവര്‍ രാവിലെ 9.30 നും 10.30 നുമിടയില്‍ പോളിടെക്നിക്കിലെത്തി നേരിട്ട് രജിസ്റ്റര്‍ ചെയ്യണം. 50000 റാങ്ക് വരെയുള്ള പിന്നോക്ക ഹിന്ദു വിഭാഗത്തില്‍പെട്ടവര്‍ക്കും  വിശ്വകര്‍മ്മ,  ഈഴവ വിഭാഗങ്ങളിലെ മുഴുവന്‍ റാങ്കുകാര്‍ക്കും മുന്നോക്ക വിഭാഗത്തിലെ സാമ്പത്തിക സംവരണത്തിന് അര്‍ഹതയുള്ള മുഴുവന്‍ റാങ്കുകാര്‍ക്കുമാണ് അവസരം. ഏതെങ്കിലും പോളിടെക്‌നിക്കില്‍ ഇതിനകം പ്രവേശനം നേടിയവര്‍ ഫീസടച്ച രസീതും അഡ്മിഷന്‍ സ്ലിപ്പും ഹാജരാക്കണം. പ്രവേശന സമയത്ത് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ ഉണ്ടായിരിക്കണം. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ളവര്‍ 4000 രൂപയും മറ്റുളളവര്‍ 7500 രൂപയും കരുതണം. പിടിഎ ഒഴികെയുളള ഫീസ് എടിഎം കാര്‍ഡ് മുഖേന മാത്രമേ സ്വീകരിക്കൂ. ഫോണ്‍: 9495373926, 9744010202

date