Skip to main content

വിവരം നല്‍കണം

    കയര്‍ സഹകരണ സംഘങ്ങളില്‍ നിന്നും വിരമിച്ച ജീവനക്കാര്‍ക്ക് സഹകരണ പെന്‍ഷന്‍ ബോര്‍ഡ് മുഖേന പെന്‍ഷന്‍ നല്‍കുന്ന പദ്ധതി കയര്‍ വകുപ്പ് നടപ്പാക്കുന്നു. അതിനാല്‍ കയര്‍ സഹകരണ സംഘങ്ങളില്‍ നിന്നും വിരമിച്ച (നിലവില്‍ ജീവിച്ചിരിക്കുന്ന) ജീവനക്കാരുടെ പേരുവിവരം ആധാറിന്‍റെ പകര്‍പ്പ് സഹിതം ഈ മാസം 30നകം വൈസ്      ചെയര്‍മാന്‍, അപെക്സ് ബോഡി ഫോര്‍ കയര്‍, കയര്‍ ഭവന്‍, നന്ദാവനം, തിരുവനന്തപുരം 695033 എന്ന വിലാസത്തില്‍ നല്‍കണമെന്ന് അപെക്സ് ബോഡി ഫോര്‍ കയര്‍ വൈസ്    ചെയര്‍മാന്‍ ആനത്തലവട്ടം ആനന്ദന്‍ അറിയിച്ചു. ഫോണ്‍: 0471 2322046. 
                                            (പിഎന്‍പി 1624/18)

date