Skip to main content

കരാര്‍ നിയമനം

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ വികസന സമിതിയുടെ കീഴില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലേക്ക് സ്റ്റാഫ് നഴ്‌സിനെ കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത ബി.എസ്.സി/ജിഎന്‍എം, പ്രവൃത്തി പരിചയം എന്നിവ. നവംബര്‍ 27-ന് രാവിലെ 10.30 ന് എഴുത്തു പരീക്ഷയും കൂടിക്കാഴ്ചയും നടത്തും. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍  യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ഒരു സെറ്റ് പകര്‍പ്പും സഹിതം എറണാകുളം ജനറല്‍ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ ഹാജരാകണം. കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണം.

date