Post Category
യോഗാദിനവും മെഡിക്കല്‍ ക്യാമ്പും നടത്തി
അന്താരാഷ്ട്ര യോഗാദിനത്തിന്‍റെ ഭാഗമായി അട്ടതോട് ട്രൈബല്‍ സ്കൂളില്‍ യോഗാഭ്യാസവും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. പെരിനാട് പഞ്ചായത്ത് പ്രസിഡണ്ട് ബീനാ സജി ഉദ്ഘാടനം ചെയ്തു. യോഗാചാര്യന്‍ ഹരികൃഷ്ണന്‍ യോഗാപരിശീലനം നല്‍കി.പഞ്ചായത്ത് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ രംഗനാഥന്‍ അദ്ധ്യക്ഷത വഹിച്ചു. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ എംടി ശ്രീകുമാര്‍, പഞ്ചായത്ത് സ്റ്റാന്‍ഡിഗ് കമ്മിറ്റി ചെയര്‍മാന്‍ സിആര്‍ മോഹനന്‍, സ്റ്റാഫ് സെക്രട്ടറി അരുണ്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ലക്ഷ്മി ആര്‍ പണിക്കര്‍ മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
(പിഎന്‍പി 1225/18)
date
- Log in to post comments