തോട് ഗതി മാറി ഒഴുകിയിരുന്നത് പൂര്‍വസ്ഥിതിയിലാക്കുവാന്‍ മണ്ണ് മാറ്റിത്തുടങ്ങി
കോട്ടപ്പുറം ഭാഗത്ത് ഇളമണ്ണൂര്‍ വലിയതോട്ടിലേക്ക് മലയിടിഞ്ഞ് വീണ് കുതിരമണ്‍ ഏലായിലേക്ക് തോട് ഗതി മാറി ഒഴുകിയിരുന്നത് പൂര്‍വസ്ഥിതിയിലാക്കുന്നതിനുള്ള പ്രവൃത്തികളുടെ ഭാഗമായി ഹിറ്റാച്ചി ഉപയോഗിച്ച് മണ്ണ് മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ ഞായറാഴ്ച ഉണ്ടായ അതിശക്തമായ മഴയിലും തുടര്‍ന്നുള്ള വെള്ളപ്പൊക്കത്തിലും ഉണ്ടായ നാശനഷ്ടങ്ങള്‍ സംബന്ധിച്ച് കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തില്‍ അഡ്വ. കെ.യു ജനീഷ് കുമാര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, ജനപ്രതിനിധികളും എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് പി രാജഗോപാലന്‍ നായര്‍, വാര്‍ഡ് മെമ്പര്‍ സതീഷ് കുമാര്‍, പഞ്ചായത്ത് സെക്രട്ടറി സുനില്‍ ബി എന്നിവര്‍ നേതൃത്വം നല്‍കുന്നു. വെള്ളപ്പൊക്കം ബാധിച്ച് മലിനീകരണപ്പട്ട കിണറുകള്‍ ശുദ്ധീകരിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു.
- Log in to post comments