Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 22-11-2021

സ്വയം തൊഴില്‍: ഓറിയന്റേഷന്‍ പ്രോഗ്രാം 23ന്

വിഡോ ഹെല്‍പ് ഡെസ്‌കിന്റെ നേതൃത്വത്തില്‍ വിധവകള്‍ക്കായി സ്വയം തൊഴില്‍ ഓറിയന്റേഷന്‍ പ്രോഗ്രാം നടത്തുന്നു. ഉദ്ഘാടനം നവംബര്‍ 23 ചൊവ്വ രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ദേനാ ഭരതന്‍ അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ മുഖ്യാതിഥിയാകും.

നേവല്‍ അക്കാദമി പാസിംഗ് ഔട്ട് പരേഡ് 27ന്

ഏഴിമല നേവല്‍ അക്കാദമിയിലെ 101 ഐഎന്‍എസി ബിടെക്, 31 എന്‍ഒസി (എക്‌സറ്റെന്‍ഡഡ്), 33 എന്‍ഒസി (റെഗുലര്‍, കോസ്റ്റ്ഗാര്‍ഡ്) ബാച്ചുകളുടെ പാസിംഗ് ഔട്ട് പരേഡ് നവംബര്‍ 27ന് രാവിലെ എട്ട് മണിക്ക് അക്കാദമിയില്‍ നടക്കും. ഔട്ട്‌ഡോര്‍ ട്രെയ്‌നിംഗ് ഡെമോ, ബിരുദദാനം എന്നീ ചടങ്ങുകള്‍ 26ന് നടക്കും. കോവിഡ്-19 പെരുമാറ്റച്ചട്ടം പാലിച്ച് അതിഥികളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്.

ഗസ്റ്റ് ലക്ചറര്‍ നിയമനം
 
കേരളാ ആരോഗ്യ സര്‍വകലാശാലയുടെ അംഗീകാരത്തോടെ തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ കോളേജില്‍ നടത്തുന്ന ബിഎസ്‌സി മെഡിക്കല്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി കോഴ്സിലേക്ക് ഫിസിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളില്‍ ഗസ്റ്റ് ലക്ച്ചറര്‍ തസ്തികയില്‍ താല്‍കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദാനന്തര  ബിരുദം ഉള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട രേഖകളും സഹിതം നവംബര്‍ 30 രാവിലെ 9.30ന് തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 0490 2399249. വെബ്‌സൈറ്റ്: www.mcc.kerala.gov.in

കെല്‍ട്രോണില്‍ സീറ്റൊഴിവ്

കെല്‍ട്രോണിന്റെ കോഴിക്കോട് നോളജ് സെന്ററില്‍ ആരംഭിക്കുന്ന ആറു മാസത്തെ വെബ് ഡിസൈനിങ്, ഒരു വര്‍ഷത്തെ ഹാര്‍ഡ് വെയര്‍  നെറ്റ്‌വര്‍ക്കിങ് വിത്ത് ഇ ഗാഡ്‌ജെറ്റ്‌സ് ആന്റ് ലാപ്‌ടോപ്പ് എന്നീ കോഴ്‌സുകളില്‍ സീറ്റ് ഒഴിവുണ്ട്.  ഫോണ്‍:  8590605275.

പോളിടെക്‌നിക്ക് സ്‌പോട്ട് അഡ്മിഷന്‍

തൃക്കരിപ്പൂര്‍ ഇ കെ എന്‍ എം ഗവ. പോളിടെക്‌നിക്ക് കോളേജില്‍ ഒഴിവുളള സീറ്റിലേക്ക് നവംബര്‍ 24, 25, 26 തീയതികളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. നിലവില്‍ അപേക്ഷിച്ചവര്‍ക്ക് പുറമേ പുതുതായി അപേക്ഷിക്കാന്‍ താല്‍പര്യമുളളവര്‍ക്കും ഈ ദിവസങ്ങളില്‍ രാവിലെ 10 മണിക്ക് മുമ്പായി കോളേജില്‍ ഹാജരായി രജിസ്റ്റര്‍ ചെയ്യാം. അതത് ദിവസം ഹാജരാകുന്ന അപേക്ഷകരുടെ റാങ്കിന്റെ ക്രമത്തിലായിരിക്കും പ്രവേശനം. ഓരോ ദിവസം ഹാജരാകുന്ന അപേക്ഷകര്‍ക്ക് അഡ്മിഷന്‍ നല്‍കിയ ശേഷം നിലനില്‍ക്കുന്ന ഒഴിവുകള്‍ മാത്രമേ തൊട്ടടുത്ത ദിവസം പരിഗണിക്കൂ. പുതുതായി അപേക്ഷ സമര്‍പ്പിക്കുന്നവര്‍ അപേക്ഷാഫീസ് (എസ്‌സി/എസ്ടി വിഭാഗത്തില്‍പെടുന്നവര്‍ 75 രൂപയും മറ്റുളളവര്‍ 150 രൂപയും) സ്ഥാപനത്തിലെത്തി ഓണ്‍ലൈനായി അടക്കണം.സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കുന്നവര്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും,  ആവശ്യമായ ഫീസ് എന്നിവ കരുതേണ്ടതാണ്. ടി സി ഹാജരാക്കുവാന്‍ സമയം അനുവദിക്കും. ഫോണ്‍: 04672211400, 9946457866, 9497644788, വെബ്‌സൈറ്റ്: www.polyadmission.orgwww.gptctrikaripur.in.

ഗവ. കോളജില്‍ സീറ്റൊഴിവ്

ഉദുമ ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ എംഎ സോഷ്യല്‍ സയന്‍സിന് മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍, മുസ്ലീം, അംഗപരിമിതര്‍ എന്നീ വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്ത സീറ്റുകളിലേക്കും ബി എ ഇംഗ്ലീഷിന് മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ചെയ്ത സീറ്റുകളിലേക്കും ഒഴിവുണ്ട്. അര്‍ഹരായവര്‍ നവംബര്‍ 25ന് രാവിലെ 10 മണിക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജില്‍ ഹാജരാകണം. ഫോണ്‍: 6282474778.

വോട്ടര്‍പട്ടിക പുതുക്കല്‍;
രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം 23ന്

പ്രതേ്യക സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ യജ്ഞം-22ന്റെ ഭാഗമായി  ജില്ലയിലെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ ജില്ലാതല യോഗം നവംബര്‍ 23 ചൊവ്വാഴ്ച വൈകീട്ട് 5.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.  തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍ പട്ടിക നിരീക്ഷകന്‍ ബിജു പ്രഭാകര്‍ പങ്കെടുക്കും.  ജില്ലയിലെ വിവിധ ഇലക്ഷന്‍ വിഭാഗങ്ങളിലെ ഉദേ്യാഗസ്ഥര്‍മാരും പങ്കെടുക്കും. മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ അറിയിച്ചു.

കൂടിക്കാഴ്ച 30ന്

സമഗ്രശിക്ഷ കേരളം ജില്ലാ ഓഫീസില്‍ ഒഴിവുള്ള ക്ലാര്‍ക്ക് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച നവംബര്‍ 30 ന് രാവിലെ 10.30ന് നടക്കും. അപേക്ഷ നല്‍കി രജിസ്‌ട്രേഷന്‍ നടത്തിയ ഉദ്യോഗാര്‍ഥികള്‍ അന്നേദിവസം സമഗ്രശിക്ഷാ കേരളം ജില്ലാ പ്രൊജക്ട് ഓഫീസില്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അസ്സല്‍ രേഖയും പകര്‍പ്പുകളും സഹിതം ഹാജരാവണം.

ദേവസ്വം പട്ടയങ്ങളുടെ വിചാരണ മാറ്റി

കലക്ടറേറ്റില്‍ നടത്താനിരുന്ന പയ്യന്നൂര്‍, തളിപ്പറമ്പ് താലൂക്കുകളിലെ ദേവസ്വം പട്ടയങ്ങളുടെ വിചാരണ ഡിസംബര്‍ 28 ലേക്ക് മാറ്റിയതായി ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

ഇ ടെണ്ടര്‍

ജില്ലാ ആശുപത്രിയിലെ വാര്‍ഡുകളില്‍ അഡ്മിറ്റായ രോഗികള്‍ക്ക് 2022 വര്‍ഷത്തേക്ക് ബ്രഡ് വിതരണം ചെയ്യുന്നതിന് ഇ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഡിസംബര്‍ ആറിന് ഉച്ചക്ക് രണ്ട് മണി വരെ സമര്‍പ്പിക്കാം. ഫോണ്‍: 0497 2731234.

date