Skip to main content

വെച്ചൂച്ചിറ പോളിടെക്നിക് കോളേജില്‍ ഡിപ്ലോമ  കോഴ്സുകളില്‍ അഡ്മിഷന്‍ 24 മുതല്‍

വെച്ചൂച്ചിറ  സര്‍ക്കാര്‍ പോളിടെക്നിക്  കോളേജിലെ ഒന്നാം വര്‍ഷ ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവുളള സീറ്റുകളില്‍ അഡ്മിഷന്‍ നടത്തുന്നതിനായി നവംബര്‍ 24, 25, 26 തീയതികളില്‍  കോളേജില്‍ നേരിട്ട് പുതിയ അപേക്ഷകള്‍ സ്വീകരിക്കും. ഇതുവരെ പോളിടെക്നിക്  അഡ്മിഷനായി അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്ക് ഈ അവസരം ഉപയോഗിക്കാം.  പുതിയ അപേക്ഷകര്‍ക്കൊപ്പം നിലവില്‍ റാങ്ക് ലിസ്റ്റിലുള്ള  അപേക്ഷകര്‍ക്കും ഈ അഡ്മിഷനില്‍ പങ്കെടുക്കാം.  അഡ്മിഷന്‍ നേടാന്‍ താല്പര്യമുളളവര്‍ നവംബര്‍ 24, 25, 26 തീയതികളില്‍ രാവിലെ 10.30 ന്  മുന്‍പായി എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഈ സ്ഥാപനത്തില്‍ നേരിട്ട് ഹാജരായി അപേക്ഷ സമര്‍പ്പിക്കാം.   അതാത് ദിവസം ഹാജരാകുന്ന അപേക്ഷകരുടെ റാങ്കിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും പ്രവേശനം.  അപേക്ഷാ ഫീസ് 150 രൂപ (എസ്.സി / എസ്.ടി 75 രൂപ). അഡ്മിഷന്‍ സമയത്ത് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍/അഡ്മിഷന്‍ സ്ലിപ്, അടയ്ക്കേണ്ട ഫീസ്,  ആധാര്‍ കാര്‍ഡ് എന്നിവ കരുതണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം പ്രവേശനത്തില്‍ പങ്കെടുക്കേണ്ടത്.  നിലവിലുളള ഒഴിവുകളുടെ വിശദാംശങ്ങള്‍ www.polyadmission.org എന്ന വെബ്സൈറ്റില്‍ ലഭിക്കും.  ഫോണ്‍: 9495543056, 9446078281, 9074126673.

date