Skip to main content

കോയിപ്രം കുടുംബാരോഗ്യ കേന്ദ്രത്തില്‍  ഇ-ഹെല്‍ത്ത് പദ്ധതിക്ക് തുടക്കം

കോയിപ്രം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇ-ഹെല്‍ത്ത് പദ്ധതിക്ക് തുടക്കമായി. കോയിപ്രം കുടുംബാരോഗ്യകേന്ദ്രം ഉള്‍പ്പെടെ പത്തനംതിട്ട ജില്ലയിലെ നാല് ആശുപത്രികളില്‍കൂടി ഇ-ഹെല്‍ത്ത് പദ്ധതി ആരംഭിക്കുന്നതിന്റെയും എല്ലാ ജില്ലകളിലും വെര്‍ച്വല്‍ ഐ.ടി കേഡര്‍ രൂപീകരിക്കുന്നതിന്റെയും കെ-ഡിസ്‌കിന്റെ മൂന്നു പദ്ധതികളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി അധ്യക്ഷത വഹിച്ചു. 

കോയിപ്രം ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തില്‍ നടന്ന ഇ-ഹെല്‍ത്ത് പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോണ്‍ മാത്യു നിര്‍വഹിച്ചു. കോയിപ്രം പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലിജോയ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജിജി മാത്യു ഇ-ഹെല്‍ത്ത് കാര്‍ഡ് വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അനീഷ് കുന്നപുഴ, വാര്‍ഡ് മെമ്പര്‍മാരായ മറിയാമ്മ ചെറിയാന്‍, ഉണ്ണികൃഷ്ണന്‍ നായര്‍, മുകേഷ് മുരളി, ഓമനക്കുട്ടന്‍ നായര്‍, ബിജു വര്‍ക്കി, സുജാത, ഇ ഹെല്‍ത്ത് ഇന്‍ചാര്‍ജ് സൂസന്‍ പണിക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. വിമിത മുരളി സ്വാഗതവും ബ്ലോക്ക് പിആര്‍ഒ ജി.സുമിത നന്ദിയും പറഞ്ഞു. സ്റ്റാഫ് അംഗങ്ങള്‍ ,ആശാപ്രവര്‍ത്തകര്‍ പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

date