Skip to main content

അട്ടപ്പാടിയില്‍ ഇന്ന് മുതല്‍ 26 വരെ പരാതി പരിഹാര അദാലത്ത്

 

അട്ടപ്പാടി മേഖലയിലെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് പൊതു ജനങ്ങള്‍ക്കുള്ള പരാതികള്‍ പരിഹരിക്കുന്നതിന് അട്ടപ്പാടി നോഡല്‍ ഓഫീസര്‍ കൂടിയായ ഒറ്റപ്പാലം സബ് കലക്ടറുടെ നേതൃത്വത്തില്‍ പൊതുജന പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നു. ഇന്ന്(നവംബര്‍ 24) ആരംഭിക്കുന്ന അദാലത്ത് 25, 26 തിയതികളിലും നടക്കും. വിവിധ വകുപ്പുകളിലെ താലൂക്ക് തല ഉദ്യോഗസ്ഥരുടെയും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികളുടെയും സാന്നിദ്ധ്യത്തില്‍ നടത്തുന്ന അദാലത്തില്‍ പൊതുജനങ്ങള്‍ക്ക് നേരില്‍ വന്ന് പരാതികള്‍ ബോധിപ്പിക്കാം. പരാതികള്‍ക്ക് പരിഹാരം കാണുന്നത്തിന്     അദാലത്തില്‍ നടപടികള്‍ സ്വീകരിക്കും.

 അദാലത്ത് നടക്കുന്ന തീയതി, സമയം, വേദി,  എന്നിവ ക്രമത്തില്‍

ഇന്ന് (നവംബര്‍ 24) രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ - കോട്ടത്തറ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ -

ഷോളയൂര്‍, കോട്ടത്തറ ഭാഗത്തെ പൊതുജനങ്ങളില്‍ നിന്നും പരാതികള്‍ സ്വീകരിക്കും.

നവംബര്‍ 25 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ -
പുതൂര്‍ ഗ്രാമ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാള്‍ -

പുതൂര്‍, പാടവയല്‍ പ്രദേശത്തെ പൊതുജനങ്ങളില്‍ നിന്ന് പരാതികള്‍ സ്വീകരിക്കും.

നവംബര്‍ 26 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ -
അഗളി ഇ.എം.എസ് ഹാള്‍
 
അഗളി,  കള്ളമല പ്രദേശത്തെ പൊതുജനങ്ങളില്‍ നിന്ന് പരാതികള്‍ സ്വീകരിക്കും.

date