Skip to main content

പ്ലാസ്റ്റിക്കിനു ബദല്‍: പിന്തുണയുമായി സംഘടനകള്‍

ജില്ലയില്‍ ബദല്‍ ഉത്പന്നങ്ങള്‍ വ്യാപകമാക്കാനുള്ള ശ്രമങ്ങള്‍ക്ക്  പൂര്‍ണ പിന്തുണയുമായി സംഘടനകള്‍. പ്ലാസ്റ്റിക് ഫ്രീ കണ്ണൂര്‍ ക്യാമ്പയിനിന്റെ ഭാഗമായി ഹോട്ടല്‍, ഓഡിറ്റോറിയം, കാറ്ററിംഗ്, കുക്കിങ് വര്‍ക്കേഴ്‌സ് തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളുമായി ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധന പ്രവര്‍ത്തനങ്ങളും, ബദല്‍ ഉത്പന്നങ്ങള്‍ ജില്ലയില്‍ വ്യാപകമാക്കുന്നതിനുമുള്ള കര്‍മ്മ പദ്ധതിയും ഹരിത കേരളം മിഷന്റെയും മറ്റ് വകുപ്പുകളുടെയും നേതൃത്വത്തില്‍ തയ്യാറായിക്കഴിഞ്ഞു. ബദല്‍ ഉത്പന്നങ്ങള്‍ വന്‍കിട ഉല്‍പാദകരില്‍ നിന്നും ഇടനിലക്കാരില്ലാതെ  നേരിട്ട് കച്ചവടക്കാര്‍ക്കും പൊതുജനത്തിനും ലഭ്യമാകുന്ന തരത്തിലാണ് പദ്ധതിയുടെ ആസൂത്രണം. കല്യാണങ്ങളിലും മറ്റ് ചടങ്ങുകളിലും പൊതു പരിപാടികളിലും പൂര്‍ണമായും ഹരിത ചട്ടം പാലിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹരിത കേരളം ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, ജില്ലാ റിസോഴ്സ് പേഴ്‌സണ്‍ വി കെ അബിജാത്, ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ സിറാജുദ്ദീന്‍, ഹോട്ടല്‍, ഓഡിറ്റോറിയം, കാറ്ററിംഗ്, കുക്കിങ് വര്‍ക്കേഴ്‌സ് തുടങ്ങിയ അസോസിയേഷനുകളുടെ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു

date