Skip to main content

സന്‍സദ് ആദര്‍ശ് പദ്ധതി: ട്രെയിനര്‍മാര്‍ക്കുള്ള പരിശീലനം ഇന്ന് (നവംബര്‍ 17)  മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും

പാര്‍ലമെന്റ് അംഗങ്ങളുടെ ഗ്രാമം ദത്തെടുക്കല്‍ പരിപാടിയായ സന്‍സദ് ആദര്‍ശ്ഗ്രാം യോജനയുടെ ഭാഗമായി വികസനപ്രശ്‌നങ്ങള്‍ മനസിലാക്കാനുള്ള സര്‍വേ നടത്തേണ്ട സ്ഥാപനങ്ങളിലെ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കുള്ള സംസ്ഥാന പരിശീലനം ഇന്ന് (നവംബര്‍17) മുതല്‍ 19 വരെ കയംകുളം പാറ്റൂര്‍ ശ്രീബുദ്ധ എഞ്ചിനീയറിംഗ് കോളേജില്‍ നടക്കും. വൈകിട്ട് ഏഴിന് ഫിഷറീസ് മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും.

18ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം സന്‍സദ് ആദര്‍ശ് ഗ്രാം യോജന പ്രവര്‍ത്തനത്തിന്റെ ദേശീയ ഉദ്ഘാടനം നിര്‍വഹിക്കും.

എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, ആന്‍േറാ ആന്റണി, കെ.സി. വേണുഗോപാല്‍, എന്‍.കെ. പ്രേമചന്ദ്രന്‍ എന്നിവരും എ.ഐ.സി.ടി.ഇ ചെയര്‍മാന്‍ ഡോ. അനില്‍ സഹസ്രബുദ്ധേ, വൈസ് ചെയര്‍മാന്‍ ഡോ. എം.പി. പൂണിയ, സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കുഞ്ചെറിയാ ഐസക് തുടങ്ങിയവര്‍ സംബന്ധിക്കും. 

പി.എന്‍.എക്‌സ്.4879/17

date