Post Category
പ്രിന്‍സിപ്പാള്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
കൊച്ചി: പത്തനംതിട്ട ജില്ലയില്‍ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡവലപ്മെന്റ് (സി.എഫ്.ആര്.ഡി) കീഴിലുളള കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജി (സി.എഫ്.റ്റി.കെ)യിലേക്ക് പ്രിന്‍സിപ്പാളിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടുകൂടിയ ബിരുദാനന്തര ബിരുദം. പി.എച്ച്.ഡി, 10 മുതല്‍ 15 വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രതിമാസ വേതനം 60,000 രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 16. വിശദവിവരങ്ങള്‍ക്കും അപേക്ഷാഫോമിനും സപ്ലൈകോ വെബ്സൈറ്റായ www.supplycokerala.com സന്ദര്‍ശിക്കുക. ഫോണ്‍ 0468-2241144, 9447975060.
date
- Log in to post comments