Skip to main content

എയ്ഡ്‌സ് ദിന വാരാചണത്തിന് തുടക്കം

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്-മൈഗ്രന്റ് സുരക്ഷാ പ്രോജക്ട് ഡിസംബര്‍ ഒന്ന് എയ്ഡ്‌സ് ദിനത്തോടനുബന്ധിച്ച് എയ്ഡ്‌സ് ദിന വാരാചരണം സംഘടിപ്പിക്കുന്നു. 'അസമത്വങ്ങള്‍ അവസാനിപ്പിക്കാം എയ്ഡ്‌സും മഹാമാരിയും ഇല്ലാതാക്കാം' എന്ന സന്ദേശം മുന്‍നിര്‍ത്തി വിവിധ പരിപാടികള്‍ നടത്തും. പ്രൊജക്ട് മാനേജര്‍ അനീഷയില്‍നിന്ന് റെഡ് റിബണ്‍ സ്വീകരിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വി ചന്ദ്രനും റെഡ് റിബണ്‍ സ്വീകരിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷര്‍, അംഗങ്ങള്‍, പ്രൊജക്ട് കൗണ്‍സിലര്‍ പി അക്ഷയ, എം ഇ എ ഷെറിന്‍ ബഷീര്‍, ഒ ആര്‍ ഡബ്ലു മിതേഷ് മുകേഷ്, ടി എം രമ  എന്നിവര്‍ പങ്കെടുത്തു.

 

date