Skip to main content

മെഗാ ജോബ് ഫെയർ ജനുവരിയിൽ, തൊഴിൽ ദാതാക്കൾക്ക് രജിസ്റ്റർ ചെയ്യാം

 

എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ജനുവരിയിൽ നടക്കുന്ന മെഗാ ജോബ് ഫെയറിൽ പങ്കെടുക്കുന്നതിനായി തൊഴിൽ ദാതാക്കൾക്ക് രജിസ്റ്റർ ചെയ്യാം. വിവിധ യോഗ്യതകളുള്ള 2000 ഉദ്യോഗാർത്ഥികൾ മേളയിൽ പങ്കെടുക്കും. മികച്ച ഉദ്യോഗാർത്ഥികളെ തേടുന്ന തൊഴിൽ ദാതാക്കൾക്ക് www.statejobportal.kerala.gov.in എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്ത് മേളയിൽ പങ്കാളികളാകാം. ജില്ലാ ഭരണകൂടം ജില്ലാ നൈപുണ്യ വികസന കമ്മിറ്റി എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസിന്റെ മേൽനോട്ടത്തിലാണ് മേള സംഘടിപ്പിക്കുന്നത്. തൊഴിൽ ദാതാക്കൾ രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ഡിസംബർ 10.

date