തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം; സെമിനാര്‍ 30 ന്
തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങള്‍ക്കെതിരെയുള്ള നിയമങ്ങളുമായി ബന്ധപ്പെട്ട് വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിക്കുന്ന സെമിനാര്‍ നവംബര്‍ 30 ന് ഉച്ചക്ക് രണ്ട് മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിനുള്ള ഓറഞ്ച് ദ വേള്‍ഡ് ക്യാമ്പയിനിന്റെ ഭാഗമായി ഡിസംബര്‍ 10 വരെ വിവിധ പരിപാടികളാണ് വനിതാ ശിശുവികസന വകുപ്പ് നടത്തിവരുന്നത്. ജില്ലാ വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി സുലജ, ഹൃദയാരാം എസ് പി സി ലീഗല്‍ കൗണ്‍സലര്‍ അഡ്വ.കെ അനു, ശാസ്ത്ര എസ് പി സി അഡ്വ. പ്രസന്ന മണികണ്ഠന്, തലശ്ശേരി ടിഎസ് എസ് പി സി അഡ്വ. കെ ബിന്ദു തുടങ്ങിയവര്‍ ക്ലാസ്സെടുക്കും. ജില്ലയിലെ ട്രേഡ് യൂണിയന് നേതാക്കള്‍, വകുപ്പ് മേധാവികള്‍, സര്‍വീസ് സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സെമിനാറിന്റെ ഭാഗമാകും.
- Log in to post comments