Skip to main content

ലോക എയ്ഡ്‌സ് ദിനം; സെമിനാര്‍ ഒന്നിന്

ലോക എയ്ഡസ് ദിനാചരണത്തോടനുബന്ധിച്ച് സെമിനാര്‍ സംഘടിപ്പിക്കുന്നു. ഡിസംബര്‍ ഒന്നിന് ഉച്ചക്ക് രണ്ട് മണിക്ക് കണ്ണൂര്‍ ടൗണ്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ വനിതാ സംരക്ഷണ ഓഫീസര്‍ പി സുലജ മുഖ്യ പ്രഭാഷണം നടത്തും. സ്ത്രീകളുടെ പ്രത്യുല്‍പാദന അവകാശങ്ങളും ആരോഗ്യവും ഉറപ്പാക്കുന്നതിനായി മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്ട്, സ്ത്രീകളുടെ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ എന്നീ വിഷയങ്ങളില്‍ ഡോ. ആശിഷ് ബെന്‍സ് ക്ലാസ്സെടുക്കും. ജില്ലാ വനിതാ സംരക്ഷണ ഓഫീസ്, ചോല, ടൗണ്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്‍എസ് എസ് വിഭാഗം എന്നിവ സംയുക്തമായാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. സര്‍ക്കാര്‍, സര്‍ക്കാരിതര ആശുപത്രികളിലെ ഗൈനക്കോളജിസ്റ്റ്, ഫിസിഷ്യന്‍, ഈ മേഖലയിലെ സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുക്കും

date