Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 30-11-2011

സോഷ്യല്‍ ഓഡിറ്റ് റിസോഴ്‌സ് പേഴ്‌സണ്‍: അപേക്ഷ ക്ഷണിച്ചു

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന സോഷ്യല്‍ ഓഡിറ്റ് യൂണിറ്റ് വിവിധ ജില്ലകളില്‍ ബ്ലോക്ക്, വില്ലേജ് റിസോഴ്‌സ് പേഴ്‌സണ്‍മാരുടെ തസ്തികകളില്‍ ഒഴിവ്. അപേക്ഷാഫോറവും വിശദവിവരങ്ങളും ംംം.ീെരശമഹമൗറശ.േസലൃമഹമ.ഴീ്.ശി ലഭിക്കും. ഓരോ തസ്തികയിലേക്കും പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകള്‍ ഡിസംബര്‍ 10നകം ഡയറക്ടര്‍,  സി ഡബ്ല്യുസി ബില്‍ഡിങ്ങ് രണ്ടാം നില, എല്‍എംഎസ് കോമ്പൗണ്ട്, പാളയം, വികാസ് ഭവന്‍(പിഒ), തിരുവനന്തപുരം-695033 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0471 2724696.

ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജിയില്‍ ഫിസിക്കല്‍ എജ്യൂക്കേഷന്‍ വിഷയത്തില്‍ ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്.  ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദവും, ബി എഡും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.  രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം. താല്‍പര്യമുള്ളവര്‍ ബന്ധപ്പെട്ട യോഗ്യത പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പും, ബയോഡാറ്റയും സഹിതം ഡിസംബര്‍ ആറിന് വൈകിട്ട് മൂന്ന് മണിക്ക് തോട്ടടയിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ മുമ്പാകെ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.  ഫോണ്‍: 0497 2835390.

അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ ഗവ.ഐ ടി ഐയും ഐ എം സിയും സംയുക്തമായി നടത്തുന്ന മൂന്ന് മാസത്തെ ക്യു എ - ക്യു സി എന്‍ ഡി ടി കോഴ്‌സിലേക്കും (ഫോണ്‍: 8281723705) ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ ഓയില്‍ ആന്റ് ഗ്യാസ് മാനേജ്‌മെന്റ് കോഴ്‌സിലേക്കും (ഫോണ്‍: 8301098705) അപേക്ഷ ക്ഷണിച്ചു.  എസ് എസ് എല്‍ സി, പ്ലസ്ടു, ഐ ടി ഐ, വി എച്ച് എസ് ഇ, ഡിപ്ലോമ, ബി ടെക്ക് കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം.

താലൂക്ക് വികസന സമിതി യോഗം

ഇരിട്ടി താലൂക്ക് വികസന സമിതി യോഗം ഡിസംബര്‍ നാലിന് രാവിലെ 10.30ന് ഇരിട്ടി താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. തലശ്ശേരി താലൂക്ക് വികസന സമിതി യോഗം ഡിസംബര്‍ നാലിന് രാവിലെ 10.30ന് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

വിചാരണ മാറ്റി

കലക്ടറേറ്റില്‍ ഡിസംബര്‍ ഒന്ന് ബുധനാഴ്ച എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ വിചാരണക്ക് വെച്ചിരുന്ന ദേവസ്വം പട്ടയകേസുകള്‍ 2022 ഫെബ്രുവരി 23ന് 11 മണിയിലേക്ക് മാറ്റിയതായി  എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

ക്വട്ടേഷന്‍

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ്ങ് കോളേജിലെ ഇലക്‌ട്രോണിക്‌സ് സര്‍ക്ക്യൂട്ട് ലാബില്‍  ഉപഭോഗ വസ്തുക്കള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ഡിസംബര്‍ 16ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും.

കോളേജിലെ ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ എക്യുപ്‌മെന്റ് കാര്‍ട്ടിന്റെ നിര്‍മ്മാണ പ്രവൃത്തിക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു.  ഡിസംബര്‍ 22ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0497 2780226.

ക്വട്ടേഷന്‍

തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജിലേക്ക് സ്‌പോര്‍ട്‌സ് ജേഴ്‌സികള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ഡിസംബര്‍ രണ്ടിന് വൈകിട്ട് അഞ്ച് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0490 2346027.

date