Skip to main content

ജില്ലാ സൈനികക്ഷേമ ഓഫീസില്‍  ജീവനസാക്ഷ്യപത്രം സമര്‍പ്പിക്കണം

രണ്ടാം ലോകമഹായുദ്ധ സേനാനികള്‍ക്കും വിധവകള്‍ക്കുമുള്ള പ്രതിമാസ സാമ്പത്തികസഹായം ഡിസംബര്‍ മുതല്‍ തുടര്‍ന്നു ലഭിക്കുന്നതിനു ധനസഹായം കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് ഉറപ്പാക്കുന്ന ജീവനസാക്ഷ്യപത്രം(ലൈഫ് സര്‍ട്ടിഫിക്കറ്റ്) പത്തനംതിട്ട ജില്ലാ സൈനികക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം. ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാത്തവര്‍ക്ക് സാമ്പത്തിക സഹായം തുടര്‍ന്ന് ലഭിക്കുന്നതല്ലെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 0468-2061104

 

 

date