Skip to main content

സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണം 

 

    സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ (ആര്‍.എസ്.ബി.വൈ.) അംഗമാകുന്നതിനായി അക്ഷയ സെന്‍ററുകള്‍ വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് നല്‍കല്‍, പുതുക്കല്‍ നടപടികള്‍ ജൂണ്‍ 30ന് അവസാനിക്കും. ജൂണ്‍ 25 ന് ചെര്‍പ്പുളശ്ശേരി നഗരസഭ, 27 ന് കൊല്ലങ്കോട് പഞ്ചായത്ത്, 28 ന് ചിറ്റൂര്‍ നഗരസഭ, 29 ന് നെന്മാറ ഗ്രാമപഞ്ചായത്ത്, 30 ന് പാലക്കാട് നഗരസഭ ടൗണ്‍ഹാള്‍, കോട്ടത്തറ ട്രൈബല്‍ സ്പെഷാലിറ്റി ആശുപത്രി, ആലത്തൂര്‍ പഞ്ചായത്ത്, ഒറ്റപ്പാലം-മണ്ണാര്‍ക്കാട് നഗരസഭ എന്നിവിടങ്ങളില്‍ കൈപറ്റാനും പുതുക്കുന്നതിനുമുള്ള സൗകര്യമുണ്ട്. ഫോണ്‍: 7356601431

date