Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 01-12-2021

സോഷ്യല്‍ ഓഡിറ്റ് റിസോഴ്സ് പേഴ്സണ്‍: അപേക്ഷ ക്ഷണിച്ചു

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന സോഷ്യല്‍ ഓഡിറ്റ് യൂണിറ്റ് വിവിധ ജില്ലകളില്‍ ബ്ലോക്ക്, വില്ലേജ് റിസോഴ്സ് പേഴ്സണ്‍മാരുടെ തസ്തികകളില്‍ ഒഴിവ്. അപേക്ഷാഫോറവും വിശദവിവരങ്ങളും www.socialaudit.kerala.gov.in ലഭിക്കും. ഓരോ തസ്തികയിലേക്കും പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകള്‍ ഡിസംബര്‍ 10നകം ഡയറക്ടര്‍, സി ഡബ്ല്യുസി ബില്‍ഡിങ്ങ് രണ്ടാം നില, എല്‍എംഎസ് കോമ്പൗണ്ട്, പാളയം, വികാസ് ഭവന്‍(പിഒ), തിരുവനന്തപുരം-695033 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0471 2724696.

സ്‌കോളര്‍ഷിപ്പിന് 31 വരെ അപേക്ഷിക്കാം

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കുള്ള ഈ അധ്യയന വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷകള്‍ ഡിസംബര്‍ 31 വരെ സ്വീകരിക്കും. പൂരിപ്പിച്ച അപേക്ഷകള്‍, ബാങ്ക് പാസ് ബുക്ക് കോപ്പി എന്നിവ ഡിസംബര്‍ 31 ന് സമര്‍പ്പിക്കണം. പ്ലസ് ടു വരെയുള്ള കുട്ടികള്‍ക്ക് യോഗ്യത പരീക്ഷയില്‍ 70 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം. ഫോണ്‍: 0497 2705182.

ഫാര്‍മസിസ്റ്റിനെ ആവശ്യമുണ്ട്

ജില്ലാ വെറ്ററിനറി കേന്ദ്രത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ന്യായവില വെറ്ററിനറി മെഡിക്കല്‍ ഷോപ്പില്‍ കരാറടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. യോഗ്യത-ഡിപ്ലോമ ഇന്‍ ഫാര്‍മസി. പ്രവൃത്തിപരിചയം അഭികാമ്യം. അപേക്ഷകള്‍ ഡിസംബര്‍ 15 നകം ചീഫ് വെറ്ററിനറി ഓഫീസര്‍, ജില്ലാ വെറ്ററിനറി കേന്ദ്രം, 670001 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.

സൗരതേജസ് : സൗരോര്‍ജ്ജ പ്ലാന്റുകള്‍ക്ക് അനെര്‍ട്ട് സബ്‌സിഡി

അനെര്‍ട്ട് മുഖേന ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് സൗരതേജസ് പദ്ധതി ആരംഭിച്ചു.  പദ്ധതി പ്രകാരം രണ്ട് കിലോവാട്ട് മുതല്‍ 10 കിലോവാട്ട് വരെ ശേഷിയുള്ള ശൃംഖല ബന്ധിത സൗരോര്‍ജ്ജ പ്ലാന്റുകള്‍ക്ക് അനെര്‍ട്ടിന്റെ www.buymysun.com വഴി അപേക്ഷിക്കാം.  രണ്ട് കിലോവാട്ട് മുതല്‍ മൂന്ന് കിലോവാട്ട് വരെ ശേഷിയുള്ള പ്ലാന്റുകള്‍ക്ക് 40 ശതമാനം സബ്‌സിഡിയും മൂന്ന് കിലോവാട്ടിന് മുകളില്‍ 10 കിലോവാട്ട് വരെ ശേഷിയുള്ള പ്ലാന്റുകള്‍ക്ക് 20 ശതമാനം സബ്‌സിഡിയും  ലഭിക്കും.  രജിസ്‌ട്രേഷന്‍ മുന്‍ഗണന ക്രമത്തിലാണ് സബ്‌സിഡി ലഭിക്കുക.

സൗര തേജസ് രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍:
എംപാനലിന് അപേക്ഷിക്കാം

സൗര തേജസ് പദ്ധതിയുടെ പബ്ലിസിറ്റിയുടെ ഭാഗമായി രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നതിന് എംപാനല്‍മെന്റ് ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു.  എഞ്ചിനീയറിങ്ങ് വദ്യാര്‍ഥികള്‍ ഊര്‍ജ്ജമിത്ര റസിഡന്റ് വെല്‍ഫയര്‍ അസോസിയേഷന്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, എന്‍ ജി ഒകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.  www.anert.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.  കൂടുതല്‍ വിവരങ്ങള്‍ 0497 2700051, 9188119413 എന്ന  നമ്പറില്‍ ലഭിക്കും.

പാരമ്പരേ്യതര ട്രസ്റ്റി നിയമനം

കണ്ണൂര്‍ താലൂക്കിലെ മുണ്ടേരിക്കാവ് മഹാലക്ഷ്മി ക്ഷേത്രത്തില്‍ പാരമ്പരേ്യതര ട്രസ്റ്റിമാരെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം.  അപേക്ഷാ ഫോറം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും മലബാര്‍ ദേവസ്വം ബോര്‍ഡ് വെബ്‌സൈറ്റിലും (www.malabardevaswom.kerala.gov.in)  ലഭിക്കും.  പൂരിപ്പിച്ച അപേക്ഷ ഡിസംബര്‍ 10ന് വൈകിട്ട് അഞ്ച് മണിക്കകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.

എം എസ് ഇ എം ഇ ക്ലിനിക്ക് പാനല്‍; അപേക്ഷ ക്ഷണിച്ചു

സംരംഭകരുടെ സംശയദൂരീകരണത്തിനും പ്രശ്‌നപരിഹാരത്തിനുമായി വിവിധ മേഖലകളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി എം എസ് എം ഇ ക്ലിനിക്ക് രൂപീകരിക്കുന്നു.  ബാങ്കിങ്, ജി എസ് ടി അനുമതികള്‍, ലൈസന്‍സുകള്‍, ടെക്‌നോളജി, മാര്‍ക്കറ്റിങ് നിയമം, എക്‌സ്‌പോര്‍ട്ട്, വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് എന്നീ മേഖലകളില്‍ പ്രവര്‍ത്തന പരിചയമുള്ളവര്‍ കേരളത്തിലെ വ്യവസായ സാഹചര്യം, സംരംഭകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച്  അറിവുള്ളവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.  പ്രായപരിധി 65 വയസ് കവിയാത്ത മൂന്ന് പേരെ വീതം ഉള്‍പ്പെടുത്തി 40 അംഗങ്ങളുള്ള പാനലാണ് രൂപീകരിക്കുക.  മേല്‍ വകുപ്പുകളില്‍ നിന്ന് കുറഞ്ഞ് രണ്ട് വര്‍ഷം പ്രവൃത്തി പരിചയവും നിശ്ചിത യോഗ്യതയുമുള്ള വിരമിച്ച ഉദേ്യാഗസ്ഥരെയും പരിഗണിക്കും. താല്‍പര്യമുള്ളവര്‍ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ഡിസംബര്‍ 10 നകം അപേക്ഷ നല്‍കണം.  ഫോണ്‍: 0497 2700928, 9495361808.

 

കെല്‍ട്രോണില്‍ സ്‌പോര്‍ട്ട് അഡ്മിഷന്‍

കെല്‍ട്രോണ്‍ തളിപ്പറമ്പ് നോളജ് സെന്ററില്‍ പ്രൊഷണല്‍ ഡിപ്ലോമ ഇന്‍ പ്രീസ്‌കൂള്‍ ടീച്ചര്‍ ട്രെയിനിംഗ് / ഡിപ്ലോമ ഇന്‍ മോണ്ടിസറി ടീച്ചര്‍ ട്രെയിനിംഗ് എന്നീ കോഴ്‌സുകളില്‍ ഡിസംബര്‍ മൂന്ന് വെള്ളിയാഴ്ച രാവിലെ 11 മണിക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു.  എസ് എസ് എല്‍ സി/ പ്ലസ്ടു ആണ് യോഗ്യത.  താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം തളിപ്പറമ്പ് നോളജ് സെന്ററില്‍ ഹാജരാകണം.  ഫോണ്‍: 9072592458, 9847915099

date