Skip to main content

ലോക ഭിന്നശേഷി ദിനാചരണം

ലോക ഭിന്നശേഷി ദിനത്തിന്റെ ജില്ലാതല സമാപനം ഇന്ന് ്(ഡിസംബര്‍ 3 വെള്ളി) രാവിലെ 10.30-ന് റാന്നി വളയനാട്ട് ഓഡിറ്റോറിയത്തില്‍ അഡ്വ.പ്രമോദ് നാരായണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഗോപി അധ്യക്ഷത വഹിക്കും.

ലോക ഭിന്നശേഷി ദിനാചരണത്തോട് അനൃബന്ധിച്ച് സമഗ്രശിക്ഷ കേരളയുടെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നത്. നവംബര്‍ 27 മുതല്‍ ഭിന്നശേഷി വാരമായി ആചരിക്കുകയും അതിന്റെ ഭാഗമായി കുട്ടികളുടെ സര്‍ഗശേഷികള്‍  പ്രകടിപ്പിക്കുന്ന വിവിധ പരിപാടികള്‍ ജില്ലയിലെ 11 ബി.ആര്‍.സികളിലും സംഘടിപ്പിച്ചുവരുന്നു. 

കിടപ്പിലായ കുട്ടികളുടെ വീടുകളില്‍  സഹപഠിതാക്കളോടൊപ്പം സന്ദര്‍ശനം നടത്തുന്നു. എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ഭാവി രൂപപ്പെടുത്താം എന്ന വിഷയത്തെ അടിസ്ഥാനമാക്കി ജില്ലയിലെ സ്‌കൂളുകളിലെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചിത്രങ്ങളും പോസ്റ്ററുകളും നിര്‍മ്മിക്കുന്നു. വീടുകളില്‍ വരച്ച ചിത്രങ്ങള്‍ ഭിന്നശേഷിദിനമായ ഇന്ന്(3 വെള്ളി) സ്‌കൂളുകളില്‍ പ്രദര്‍ശിപ്പിക്കും.

date