Skip to main content

മൊബൈല്‍ മാവേലി സ്റ്റോറിന്റെ സേവനം  റാന്നി താലൂക്കില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍

വിവിധ സംസ്ഥാനങ്ങളിലുണ്ടായ പ്രകൃതിക്ഷോഭം, ഇന്ധനവിലവര്‍ധന എന്നിവ മൂലം പൊതു വിപണിയില്‍ ഉണ്ടായ വിലക്കയറ്റവും ഭക്ഷ്യദൗര്‍ലഭ്യവും നേരിടുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും താല്‍ക്കാലികമായി സപ്ലൈകോയുടെ മൊബൈല്‍ മാവേലി സ്റ്റോറിന്റെ സേവനം സര്‍ക്കാര്‍ ലഭ്യമാക്കി വരികയാണ്. പദ്ധതിയുടെ സംസ്ഥാനതല ഉദ്്ഘാടനം ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ തിരുവനന്തപുരത്ത് നിര്‍വഹിച്ചു.  

പത്തനംതിട്ട ജില്ലയില്‍ ഡിസംബര്‍ 4, 5 (ശനി, ഞായര്‍) തീയതികളില്‍ താലൂക്കുകളിലെ വിവിധ കേന്ദ്രങ്ങളില്‍ മൊബൈല്‍ മാവേലി സ്റ്റോര്‍ പ്രവര്‍ത്തിക്കും. റാന്നി താലൂക്കിലെ സ്ഥലവും സമയവും ചുവടെ. ഡിസംബര്‍ നാലിന് രാവിലെ 8.30 ന് ചാത്തന്‍തറ, 10 ന്  തുലാപ്പള്ളി, ഉച്ചയ്ക്ക് 12 ന് മന്ദിരംപടി (നാറാണംതോട്) 1.30 ന് നാറാണംതോട്, 2.30 ന് കിസുമം, വൈകിട്ട് അഞ്ചിന് മൂലക്കയം.

ഡിസംബര്‍ അഞ്ചിന് അരീക്കക്കാവ് രാവിലെ 8.30, തടിഡിപ്പോ 10 ന്, മണിയാര്‍ 11.15, പടയണിപ്പാറ 12.45 ന്, ഫോറിന്‍പടി 3 ന്, ഉമ്മാമുക്ക് വൈകിട്ട് അഞ്ചിന്.

മൊബൈല്‍ വണ്ടിയുടെ ഫ്ളാഗ് ഓഫ് ഡിസംബര്‍ നാലിന് രാവിലെ എട്ടിന് അഡ്വ. പ്രമോദ് നാരാണ്‍ എം.എല്‍.എ, അഞ്ചിന് രാവിലെ എട്ടിന് പഴവങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ജോണ്‍ ഏബ്രഹാമും നിര്‍വഹിക്കും. സബ്സിഡി സാധനങ്ങള്‍ക്കു പുറമെ നോണ്‍ സബ്സിഡി സാധനങ്ങളും ലഭിക്കും. റാന്നി താലൂക്കില്‍ നിലവില്‍ ലഭ്യമായിക്കൊണ്ടിരിക്കുന്ന സപ്ലൈകോയുടെ മൊബൈല്‍ മാവേലി സേവനം തുടര്‍ന്നും മുമ്പത്തെപ്പോലെ ലഭ്യമാകും.

date