Skip to main content

പച്ചമലയാളം, ഗുഡ് ഇംഗ്ലീഷ്, അച്ചീ ഹിന്ദി  കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം    

തെറ്റില്ലാതെ മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ എഴുതാനും വായിക്കാനും പഠിപ്പിക്കുന്ന സംസ്ഥാന സാക്ഷരതാ മിഷന്റെ പച്ചമലയാളം, ഗുഡ് ഇംഗ്ലീഷ്, അച്ചീ ഹിന്ദി എന്നീ നാലുമാസ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് 30 വരെ അപേക്ഷിക്കാം.  ഓരോ കോഴ്‌സിനും രജിസ്‌ട്രേഷന്‍ ഫീസ് 500 രൂപയും കോഴ്‌സ് ഫീസ് 2000 രൂപയുമാണ്.  ജില്ലയിലെ തെരഞ്ഞെടുത്ത ഹൈസ്‌കൂളുകളാണ് പഠനകേന്ദ്രങ്ങള്‍.  അപേക്ഷാ ഫോറവും കൂടുതല്‍ വിവരങ്ങളും സാക്ഷരതാ മിഷന്‍ വികസന/ തുടര്‍ വിദ്യാകേന്ദ്രം പ്രേരക്മാരില്‍ നിന്ന് ലഭിക്കും.  ഫോണ്‍:   0497 2707699.
പി എന്‍ സി/4345/2017

date