Skip to main content

പോത്തുകുട്ടി വളര്‍ത്തല്‍ പദ്ധതി- സംസ്ഥാനതല ഉദ്ഘാടനം നാളെ കാവിലുംപാറയില്‍ മന്ത്രി നിര്‍വ്വഹിക്കും

 

 

 

മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന പോത്തുകുട്ടി വളര്‍ത്തല്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ (ഡിസംബര്‍ 9) ഉച്ചക്ക് 2.30ന് കാവിലുംപാറയില്‍ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിര്‍വ്വഹിക്കും.  ജില്ലയില്‍ കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയാണിത്.  

പദ്ധതി വഴി പോത്തുകുട്ടി വളര്‍ത്തല്‍ പരമാവധി പ്രോത്സാഹിപ്പിക്കുവാനും അതു വഴി കര്‍ഷകര്‍ക്ക് ലാഭമുണ്ടാക്കി കൊടുക്കുവാനുമാണ് ഉദ്ദേശിക്കുന്നത്. 5-6 മാസം പ്രായമുള്ള ഏകദേശം 65-75 കിലോഗ്രാം വരെ തൂക്കമുള്ള പോത്തുകുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പുകളെടുത്ത് ഇന്‍ഷ്വര്‍ ചെയ്ത് പഞ്ചായത്ത് തലത്തില്‍ തെരഞ്ഞെടുത്ത കര്‍ഷകര്‍ക്ക് നല്കുകയും പിന്നീട് ഇവയെ മാംസാവശ്യങ്ങള്‍ക്ക് വില്‍ക്കുകയും ചെയ്യുകയാണ് പദ്ധതിയിലൂടെ ചെയ്യുന്നത്. പോത്തുകുട്ടി വളര്‍ത്തലില്‍ ഗുണഭോക്താക്കള്‍ക്ക് ശാസ്ത്രീയ പരിശീലനം നല്‍കും.  തരിശുനിലങ്ങള്‍ പോത്തുകുട്ടികളെ തീറ്റാന്‍ ഉപയോഗിച്ചുകൊണ്ട് ഉയര്‍ന്ന മൂല്യമുള്ള മാംസാഹാരമായി മാറ്റുന്നതാണ് പദ്ധതിയുടെ കാതല്‍. ചടങ്ങില്‍ ഇ.കെ.വിജയന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍ എം.എല്‍.എ മുഖ്യാതിഥി ആകും.

date