Skip to main content

ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് പൂർത്തിയായി വോട്ടെണ്ണൽ ഇന്ന് (ഡിസംബർ എട്ട്)

 

 

ജില്ലാപഞ്ചായത്ത് നന്മണ്ട (20) ഡിവിഷനിലും കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്തിലെ കൂമ്പാറ (7) വാര്‍ഡിലും ഉണ്ണികുളം ഗ്രാമപ്പഞ്ചായത്തിലെ വള്ളിയോത്ത് (15) വാര്‍ഡിലും ഉപതെരഞ്ഞെടുപ്പ് പൂർത്തിയായി.

ജില്ലാപഞ്ചായത്ത് നന്മണ്ട (20) ഡിവിഷനിൽ 62.54 ശതമാനമാണ് പോളിങ്. കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്തിലെ കൂമ്പാറ (7)യിൽ 87.21ശതമാനം പേർ വോട്ട് ചെയ്തു.
ഉണ്ണികുളം ഗ്രാമപ്പഞ്ചായത്തിലെ വള്ളിയോത്ത് (15) വാര്‍ഡിൽ 83.99 ശതമാനമാണ് പോളിങ്.

വോട്ടെണ്ണൽ ഇന്ന് (ഡിസംബർ എട്ട് ) രാവിലെ 10 മണിക്ക് ആരംഭിക്കും. ഫലം കമ്മീഷന്റെ lsgelection.kerala.gov.in വെബ്‌സൈറ്റിലെ ട്രെൻഡിൽ(TREND) ലഭ്യമാകും.

date